സ്തനാർബുദ ശസ്ത്രക്രിയയ്ക്കു ശേഷം ജിമ്മിലേക്ക്; പ്രചോദനാത്മകമായ കുറിപ്പുമായി നടി


സർജറിക്കുശേഷമുള്ള ശരീരത്തിലെ പാടിന്റെ ചിത്രംസഹിതമാണ് ഛവിയുടെ പോസ്റ്റ്.

ഛവി മിത്തൽ | Photos: https://www.instagram.com/chhavihussein/

ടുത്തിടെയാണ് ബോളിവുഡ് താരം ഛവി മിത്തൽ അപ്രതീക്ഷിതമായി അർബുദം ബാധിച്ചതിനെക്കുറിച്ചും ചികിത്സയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെച്ചത്. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചും അതു നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്നും ഛവി പങ്കുവെച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും കാൻസർ ബാധിച്ചാലും ജീവിതം പോസിറ്റീവായി മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചുമൊക്കെ ഛവി പോസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ ശസ്ത്രക്രിയക്കു ശേഷം വ്യായാമത്തിലേക്ക് വീണ്ടും തിരികെ എത്തിയതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ഛവി.

സർജറിക്കുശേഷമുള്ള ശരീരത്തിലെ പാടിന്റെ ചിത്രംസഹിതമാണ് ഛവിയുടെ പോസ്റ്റ്. ചിന്തിക്കാൻ കഴിയാത്തൊരു കാര്യം ചെയ്തു എന്നു പറഞ്ഞാണ് ഛവി കുറിപ്പ് ആരംഭിക്കുന്നത്. മറ്റൊന്നുമല്ല താൻ ജിമ്മിലേക്ക് വീണ്ടും എത്തിയതിനെക്കുറിച്ചാണ് ഛവിയുടെ പോസ്റ്റ്. വലതുകൈ തനിക്ക് ഉപയോ​ഗിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, അതുകൊണ്ട് അതുപയോ​ഗിച്ചില്ല. വെയ്റ്റ് ലിഫ്റ്റ് ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല, കഠിനമായി ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാൽ എന്തെല്ലാമാണ് ചെയ്യാൻ കഴിയാത്തത് എന്നതിലുപരി എന്തെല്ലാമാണ് ചെയ്യാൻ കഴിയുന്നത് എന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് ഛവി പറയുന്നു.

തനിക്ക് സ്ക്വാട്ടും ലഞ്ചസും ബൾ​ഗേറിയൻ സ്പ്ലിറ്റ് സ്ക്വാട്സും സിം​ഗിൾ ലെ​ഗ് സ്ക്വാട്സും സുമോ സ്ക്വാട്സുമൊക്കെ ചെയ്യാൻ കഴിയുമായിരുന്നു. അതു തന്നെ ധാരാളമല്ലേ..? പരാതിപ്പെടേണ്ട കാര്യമേ ഇല്ലെന്നും ഫിസിയോതെറാപ്പിസ്റ്റ് തന്നെയോർത്ത് അഭിമാനം കൊള്ളുകയാണെന്നും ഛവി കുറിച്ചു. മാനസികമായി കരുത്തരാവാതെ ഒരിക്കലും ശാരീരികമായി കരുത്തരാവാൻ കഴിയില്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ഛവി പറയുന്നു.

ആശുപത്രി വാസത്തിനു ശേഷം ഹെയർസലൂണിലേക്ക് ഹെയർവാഷിനു പോയതിനെക്കുറിച്ചും അടുത്തിടെ ഛവി നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു. ഏറ്റവുമധികം താൻ ആശങ്കപ്പെട്ടിരുന്നത് അത്രത്തോളം തനിക്ക് നടക്കാൻ കഴിയുമോ എന്നോർത്തായിരുന്നു എന്നാണ് ഛവി പറഞ്ഞത്. പഴയതുപോലെ സാധാരണമാകാൻ കഴിയുന്നതെന്തും ചെയ്യാൻ താൻ തയ്യാറായി ഇരിക്കുകയായിരുന്നു എന്നും ഛവി കുറിച്ചിരുന്നു.

കാൻസർ എന്നതിലൂടെ കടന്നുപോകുന്ന ആരും സന്തുഷ്ടരായി ഇരിക്കില്ലെന്നും എന്നാൽ കാൻസർ വന്നു എന്നതുകൊണ്ടു മാത്രം ഭയപ്പെടുകയോ ജീവിതം അനിശ്ചിതത്വത്തിൽ ആവുകയോ ജീവിതം അവസാനിപ്പിക്കാൻ കാരണമാവുകയോ ചെയ്യരുതെന്നും ഛവി പറഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് ഛവി കാൻസർ സ്ഥിരീകരിച്ചതിനെക്കുറിച്ചും സർജറിയെക്കുറിച്ചും നീണ്ട കുറിപ്പ് പങ്കുവെച്ചത്. അനസ്തീഷ്യോളജിസ്റ്റ്‌ കണ്ണുകളടച്ച് എന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് ചിന്തിക്കൂ എന്നു പറഞ്ഞപ്പോൾ സമ്പൂർണ ആരോ​ഗ്യത്തോടെയുള്ള മനോഹരമായ തന്റെ സ്തനങ്ങളാണ് മനസ്സിൽ കണ്ടത് എന്നാണ് ഛവി പറഞ്ഞത്.

നെഞ്ചിലുണ്ടായ ചെറിയൊരു ജിം അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴയുള്ള കാര്യം തിരിച്ചറിഞ്ഞതെന്നും ഛവി പങ്കുവെക്കുകയുണ്ടായി. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചത്. മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.

Content Highlights: chhavi mittal breast cancer surgery post, inspiring women, breast cancer survivors

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented