കൊഞ്ച് അഥവാ ചെമ്മീന്‍ കഴിക്കുന്നതിനോടൊപ്പം നാരങ്ങാവെള്ളം കുടിച്ചാല്‍ മരണം സംഭവിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകാണ്. ചെമ്മീന്‍ കഴിക്കുന്നതിനോടൊപ്പം നാരങ്ങാവെള്ളം കഴിച്ച് ഒരു യുവതി കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്തയോടൊപ്പം യുവതിയുടെ ചിത്രവും അടങ്ങുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്. എന്നാല്‍ തെറ്റായ വിവരങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളതെന്ന് ചൂണ്ടികാട്ടി ഡോ ഷിനു ശ്യാമളന്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ഷിലുവിന്റെ പ്രതികരണം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാല്‍ മരണപ്പെടുമോ? കൊഞ്ചില്‍ അല്ലെങ്കില്‍ ചെമ്മീനില്‍ വളരെ ചെറിയ അളവില്‍ ഓര്‍ഗാനിക്ക് ആര്‍സെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആര്‍സെനിക്ക്(Arsenic) ചെറിയ ശതമാനം മാത്രമേ കൊഞ്ചില്‍ ഉള്ളു.അതായത് ഒരു കിലോഗ്രാം കൊഞ്ചില്‍ 0.5 മില്ലി ഗ്രാമില്‍ താഴെ മാത്രമേ ഇന്‍ഓര്‍ഗാനിക്ക് ആര്‍സെനിക് അടങ്ങിയിട്ടുള്ളൂ.

1100 mg മുതല്‍ 300 mg ആര്‍സെനിക്ക് എങ്കിലും മനുഷ്യശരീരത്തില്‍ ചെന്നാല്‍ മാത്രമേ മനുഷ്യനെ കൊല്ലാന്‍ സാധിക്കു.
അതായത് 200 കിലോഗ്രാം ചെമ്മീന്‍ എങ്കിലും കഴിക്കണം അതിലെ ആര്‍സെനിക്ക് മൂലം മരണപ്പെടാന്‍.

8 ഗ്രാം ആര്‍സെനിക്ക് കഴിച്ച 23 വയസ്സുള്ള യുവാവ് 8 ദിവസം ജീവിച്ചിരുന്നു.അതുകൊണ്ട് കൊഞ്ചും നാരങ്ങാ വെള്ളവും കുടിച്ചു മരിച്ചതാവില്ല. കോഞ്ചോ, മറ്റു കടല്‍ മല്‍സ്യമോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്ജി വരാം. അതുമൂലം മരണം സംഭവിക്കാം.

പല തവണയായി അമിതമായി ആര്‍സെനിക്ക് ഉള്ളില്‍ ചെന്നാല്‍ തലവേദന,വയറിളക്കം, മുടി കൊഴിച്ചില്‍, അപസ്മാരം, നഖങ്ങളില്‍ വെളുത്ത വരകള്‍ എന്നിവ അനുഭവപ്പെടാം.

അമിതമായി മരിക്കുവാനോ മറ്റും ആര്‍സെനിക് ഒറ്റത്തവണ ഉപയോഗിച്ചാല്‍ ഛര്‍ദി, വയറിളക്കം, കോമ, അപസ്മാരം, മരണം സംഭവിക്കാം.

ദയവ് ചെയ്തു ഇത്തരം hoax ഫേസ്ബുക്കില്‍ പ്രചരിപ്പിക്കരുത്. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തരുത്. ആരോഗ്യ സംബന്ധമായ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ അറിയുവാന്‍ ശ്രമിക്കുക.

content highlight: Can you get food poisoning from shrimp with lemon juice