മ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്വമോ ജോലിയോ അല്ല. നമ്മുടേത് മാത്രമാണ് എന്ന് തിരിച്ചറിയണം. സാഹചര്യങ്ങളോ ആളുകളോ അല്ല, നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്. 

 • ജോലിയുടെ ലക്ഷ്യങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരായിരിക്കുക. 
 • അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം.
 • കൃത്യസമയത്ത്, അല്ലെങ്കില്‍ ഒരല്പം നേരത്തേ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ അത് ഏറെ ഉപകാരപ്പെടും. 
 • ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിന് അനുസരിച്ച് വര്‍ഗീകരിക്കുക. അത് കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താത്കാലികമായ മറവികള്‍ ഉണ്ടാകാതിരിക്കും. 
 • ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. 
 • 'നോ' പറയാന്‍ പഠിക്കുക. സാധിക്കുമെങ്കില്‍ കഴിയുന്ന കാര്യങ്ങളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുക. 
 • മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക.
 • സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കുക. 
 • നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്‌നങ്ങള്‍ മേലധികാരിയിലേക്ക് എത്തിക്കുക. അതുവഴി നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. 
 • നമ്മെ ചിന്താകുലരാക്കുന്ന, ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ ജോലികള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക. 
 • ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. 
 • സമയം ക്രമീകരിക്കുക. പ്രാധാന്യവും ആവശ്യവും അനുസരിച്ച് മാത്രം സമയം ചെലവഴിക്കുക. 
 • ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലി ചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക. 
 • ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍, അത് വിട്ടുകളഞ്ഞ് മുന്നോട്ടു പോവുക.
 • ഊഹങ്ങള്‍ നിര്‍ത്തി, വ്യക്തത നേടുക. 
 • ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ജി. സൈലേഷ്യ
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റെനൈ മെഡ്‌സിറ്റി&മിത്ര ക്ലിനിക്
പാലാരിവട്ടം, കൊച്ചി

മാതൃഭൂമി ആരോഗ്യമാസിക വായിക്കാം

Content Highlights: work place tension stress relieving tips