ല്ലുവെച്ച, സങ്കീര്‍ണമായ നുണകള്‍ പ്രത്യേകിച്ചൊരു ഗുണവും കിട്ടാനില്ലാത്തപ്പോല്‍പ്പോലും ചുമ്മാ അടിച്ചുവിടുന്നവരുമുണ്ട്. അവര്‍ക്ക് 'പാതോളജിക്കല്‍ ലയിംഗ്' എന്ന അസുഖമാവാം.

യോഗ്യതകളൊന്നുമില്ലാതെ ആശുപത്രികളില്‍ കടന്നുകൂടി ഡോക്ടര്‍മാരായി നടിക്കുന്നവരും ഇല്ലാത്ത സമ്പത്തിനെയും ബിസിനസ് ബിസിനസ് വൈദഗ്ധ്യത്തേയും മേനി പറയുന്നവരും വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നും വെറുതെ വീമ്പിളക്കുന്നവരും വ്യാജ ലൈംഗിക ആരോപണങ്ങള്‍ എയ്തുവിടുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടാം. ഇതില്‍ പലരും വ്യക്തിത്വവൈകല്യങ്ങള്‍ ഉള്ളവരാകാം.

സ്വയം മതിപ്പ് കുറഞ്ഞവര്‍ വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നൊരു മോചനത്തിനായി ഇതിനു തുനിയാം. ചെയ്തികളെ പറ്റി കുറ്റബോധമൊന്നും അവര്‍ക്കു തോന്നില്ലെന്നതും പ്രശ്‌നം മൂര്‍ച്ഛിക്കാനൊരു കാരണമാകാം. തുടക്കത്തിലൊക്കെ പറയുന്നത് കള്ളമാണെന്ന് ബോധ്യം അവര്‍ക്കുണ്ടാവാമെങ്കിലും കാലക്രമത്തില്‍ പറയുന്നതെല്ലാം തികച്ചും സത്യമാണെന്നവര്‍ സ്വയം വിശ്വസിച്ച് തുടങ്ങുകയും ചെയ്യാം. 

പ്രശ്‌നം മനസിലാക്കി പരിഹരിക്കുന്നതിനുള്ള തുടര്‍ച്ചയായ കൗണ്‍സിലിങാണ് ഇതിനുള്ള ചികിത്സ.