ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ ആഗ്രഹമില്ലാത്തവരുണ്ടോ. എന്നാൽ ജോലിയിലെ സമ്മര്‍ദ്ദങ്ങളും, നിത്യജീവിത പ്രശ്നങ്ങളുമെല്ലാം ചേര്‍ന്ന് മാനസിക പിരിമുറുക്കങ്ങളുടെ തടവറയിലാണ് പലരും ജീവിക്കുന്നത്. ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാൻ ചില എളുപ്പ വഴികളുണ്ട്. 

മനസ് തുറന്ന് സംസാരിക്കുക

happy life

മാനസിക പിരിമുറുക്കങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സംസാരം. മനസിലുള്ള കാര്യങ്ങൾ  തുറന്ന്  സംസാരിക്കുന്നവര്‍ക്ക് ആകുലതകളും മാനസിക സമ്മര്‍ദ്ദവും വളരെ കുറവായിരിക്കും. അതേ സമയം കുറച്ച് മാത്രം സംസാരിക്കുന്നവര്‍ കാര്യങ്ങൾ മനസിൽ സൂക്ഷിക്കുകയും  അത് കൂടുതൽ പിരിമുറുക്കങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.

വീട്ടിൽ ഒരു  നായയെ വളര്‍ത്താം

happy life

വീട്ടിലെ വളര്‍ത്തു മൃഗങ്ങൾ കുടുംബാഗങ്ങളുടെ സമ്മര്‍ദ്ദങ്ങൾ കുറക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. യജമാനൻ്റെ ചിന്തകളും വികാരങ്ങളും കൃത്യമായി മനസിലാക്കുന്ന മനസിലാക്കുന്ന മൃഗമാണ് നായ.  അവ കാണിക്കുന്ന സ്നേഹത്തിലൂടെ മനുഷ്യ ശരീരത്തിൽ നല്ല ഹോര്‍മോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക അനന്ദത്തിന് വഴി വെക്കുന്നു. 

വായിച്ച് തുടങ്ങാം

happy life

പുസ്തക വായനയിലൂടെ മനസിക പിരിമുറുക്കങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിക്കും. വായനയെ ഇഷ്ടപ്പെടാതിരിക്കാൻ ആര്‍ക്കും സാധിക്കില്ല.   ആര്‍ക്കെങ്കിലും വായന താൽപര്യമില്ലെങ്കിൽ  അവര്‍ അവര്‍ക്ക് താൽപര്യമുള്ള വിഷയങ്ങളിലെ പുസ്തകങ്ങൾ വായിച്ചിട്ടില്ലെന്ന് വേണം കരുതാൻ. ഇഷ്ടമുള്ള വിഷയങ്ങളിലെ പുസ്തകങ്ങൾ വായിക്കുന്നത് മാനസിക സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കാനുള്ള മികച്ച മാര്‍ഗമാണ്.

കൃതജ്ഞതയുള്ളവരായിരിക്കുക

stress free

മാനസിക സമ്മര്‍ദ്ദങ്ങളെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നാം വളരെ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണെന്ന് കരുതുക എന്നതാണ്. നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകളേയും നേട്ടങ്ങളേയും ഒാര്‍ത്ത്  കൃതജ്ഞത ഉള്ളവരായിരിക്കുക. ഒപ്പം കുടുംബത്തിനോടും സുഹൃത്തുക്കളോടും നന്ദിയുള്ളവരായിരിക്കുക.

എപ്പോഴും ആക്ടീവ്  ആയിരിക്കുക

life

ജീവിതത്തിലെ പ്രശ്നങ്ങളും ജോലിയിലെ ടെൻഷനുകളുമെല്ലാം നമ്മെ മാനസികമായി തളര്‍ത്തിയേക്കാം. എന്നാലും എന്തെങ്കിലുമൊക്കെ കാര്യങ്ങളിൽ എപ്പോഴും മുഴുകിയിരിക്കുക. വെറുതെ ഇരിക്കുന്ന സമയം ഒഴിവാക്കണം. തലച്ചോറിനുള്ള വ്യായാമങ്ങളായ കണക്കുകൂട്ടലുകൾ ലോജിക്കൽ ക്വിസുകൾ എന്നിവ ശീലമാക്കുക.