ത് നേരത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാലും ഉടനടി വന്ന് ലൈക്കോ കമന്റോ ചെയ്യുന്ന ഒന്നോ രണ്ടോ ഫ്രണ്ട്‌സ് നിങ്ങള്‍ക്കുമുണ്ടാവും. ഇങ്ങനെ എഫ്ബിയില്‍ തന്നെ അഹോരാത്രം കുത്തിയിരിക്കുന്നവര്‍ക്ക് ഫോമോ(Fear of Missing out) എന്ന പ്രശ്‌നമാവാം. 

താന്‍ ഓണ്‍ലൈന്‍ അല്ലാതിരുന്നാല്‍ മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവാം. അതിപ്രധാനമായ പലതും അവിടെ നടന്നേക്കാം, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കാം എന്നെല്ലാമുള്ള നിതാന്ത ഭീതികളാണ് ഫോമോയുടെ മുഖമുദ്ര. 

ക്ലാസ്സിലിരിക്കുമ്പോഴോ വണ്ടിയോടിക്കുമ്പോഴോ പോലും ഫോമോ ബാധിതരുടെ ശ്രദ്ധ ഫോണിലേക്കാവാം. നിത്യജീവിതത്തില്‍ നിന്നും വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും മോഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. 

ഫോമോ മൂലം അവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പക്ഷെ പിന്നെയും വഷളാവുകയാണ് പതിവ്.

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്.)