പൊണ്ണത്തടിയും കൊളസ്‌ട്രോളും പോലെ വിഷാദവും ഹൃദയത്തിന് ദോഷകരമെന്ന് കണ്ടെത്തല്‍. വിഷാദത്തിന് അടിമപ്പെടുന്നയാള്‍ക്ക് തടി കൂടാനും ഹൃദ്രോഗം വരാനുളള സാധ്യത വളരെക്കൂടുതലാണെന്ന് മുന്നറിയിപ്പ്.

ജര്‍മനിയിലെ മ്യൂണിക് ടെക്‌നിക്കല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കാള്‍ ഹേന്‍സ് ലാഡ്മിങ് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 35 കോടി പേര്‍ വിഷാദരോഗത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്.

പതിനഞ്ച് ശതമാനത്തോളം ഹൃദ്രോഗമരണങ്ങള്‍ക്കും പിന്നിലെ വില്ലന്‍ വിഷാദമാണെന്നും പഠനത്തില്‍ പറയുന്നു. 10 വര്‍ഷത്തിനിടയില്‍ 45നും 74നും ഇടയില്‍ പ്രായമുളള 3428 പുരുഷന്മാരെ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.