ലയാളി അടിമുടി മാറിക്കഴിഞ്ഞു. മലയാളിയുടെ ശീലങ്ങളിലും ഭക്ഷണരീതിയിലും കാര്യമായ മാറ്റമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ വന്നത്. മാറ്റങ്ങള്‍ക്ക് പിറകെ ഓടിയപ്പോള്‍ കുറെ നല്ല ശീലങ്ങള്‍ നമ്മള്‍ മറന്നുപോവുകയും കുറെ പുത്തന്‍ ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കഞ്ഞിയ്ക്ക് പകരം ഫാസ്റ്റ് ഫുഡിന്റെ ഒരു നീണ്ട നിരതന്നെ തീന്‍മേശയില്‍ ഇടംപിടിച്ചു തുടങ്ങി. പല നിറങ്ങളിലും രൂപത്തിലും മായം നിറഞ്ഞ പ്ലാസ്റ്റിക് പാക്കറ്റുകളുടെ സ്വാദായിരുന്നു ബ്രേയ്ക്ക്ഫാസ്റ്റിനും ലഞ്ചിനും. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി 'യൂസ് ആന്‍ഡ് ത്രോ' എന്ന ആശയം മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. കൃത്രിമമായ എന്തിനോടും നമ്മുടെ നാവിലെ രസമുകുളങ്ങളും കുടലിലെ രാസദ്രവങ്ങളും നിശബ്ദരായി അടക്കം പറയാന്‍ പഠിച്ചു. 

കരിക്കിനു പകരം കോള വിപണി കയ്യടക്കി. പണ്ടു കാലത്ത് എന്ന വാക്ക് കരിക്കിന്റെ കാര്യത്തില്‍ അങ്ങ് മാറ്റിവെച്ചേക്കാം, കാരണം അന്നും ഇന്നും കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കരിക്ക്. അല്‍പ്പ ദൂരം നടന്നാല്‍ ക്ഷീണം മാറ്റാനായി പണ്ടുളളവര്‍ ആശ്രയിച്ചിരുന്നത് വഴിയരികില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന കരിക്കായിരുന്നു. ഗ്ലൂക്കോസിന്റേയും ധാതുക്കളുടേയും കലവറയായ കരിക്കിനെ ചില രാസപദാര്‍ത്ഥങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് കൂടിലെത്തിയ പരിഷ്‌കാരിപ്പാനീയങ്ങള്‍ക്കായി നാം പാടെ അവഗണിച്ചു. ഫലമോ പുത്തന്‍ രോഗങ്ങളുടെ കടന്നുവരവും. ആവേശത്തോടെ ഇത്തരം പുത്തന്‍ പാനീയങ്ങള്‍ക്കായി നമ്മുടെ നാക്കിനെ പണയം വെച്ചതോടെ പല്ല് ദ്രവിച്ചു തുടങ്ങാനും കുടലിനെ കാന്‍സര്‍ വിഴുങ്ങാനും തുടങ്ങി. അസിഡിറ്റിയായും അള്‍സറായും പതിയെ കുടലിനെ ബാധിച്ച വിഷരസത്തെ ഒഴിവാക്കിയാലേ മാസം തോറും ആസ്പത്രിയിലേക്കുളള ഓട്ടം തടയാനാകൂ.

പൊറോട്ടയോടും ബ്രെഡിനോടുമുളള മലയാളി എന്നും പുലര്‍ത്തിയ വൈകാരികയാണ് ചര്‍ച്ച ചെയ്യേണ്ട മറ്റൊരു കാര്യം.  വീട്ടില്‍ ദൂരയാത്ര കഴിഞ്ഞ് കയറിവരുമ്പോള്‍ വിശപ്പ് മാറ്റാനായി കൈയില്‍ കരുതിയിരുന്ന ബ്രെഡിനോട് നമുക്ക് ഒരു പ്രത്യേക മമത തന്നെയുണ്ട്. കൂടാതെ ഫാമിലി ഔട്ടിങില്‍ കുട്ടിക്കാലം മുതല്‍ക്കു തന്നെ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഒരു ഇഷ്ടവിഭവമാണ് പൊറോട്ട. എന്നാല്‍ ഇവ രണ്ടും വാര്‍ത്തകളില്‍ മിന്നിമറയാന്‍ തുടങ്ങിയിട്ട് കുറെ നാളായി. എന്തൊക്കെയാണ് യഥാര്‍ത്ഥത്തില്‍ പൊറോട്ടയുടെ പ്രശ്‌നങ്ങള്‍? 

breadവളരെ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും പൊറോട്ട ഇടം പിടിക്കാന്‍ യോജ്യമല്ല. ഇതിനുളള കാരണങ്ങള്‍ പലതാണ്. ഒന്നാമതായി ഭക്ഷണത്തില്‍ ആവശ്യത്തിന് നാരടങ്ങിയിട്ടില്ല എന്നതു തന്നെ. രണ്ടാമതായി മൈദ വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന അലോക്‌സാന്‍ എന്ന വില്ലനാണ്. അമിതമായ അളവില്‍ അലോക്‌സിന്‍ കഴിക്കുന്ന പ്രമേഹത്തിന് പുറമെ പല ശാരീരിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഉയര്‍ന്ന കലോറിയും കൊഴുപ്പും പൊറോട്ടയെ ഭയപ്പെടാനുളള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന പലകാരണങ്ങളില്‍ ചിലതാണ്. ഇത്രയൊക്കെയാണെങ്കിലും മലയാളികളുടെ പ്രിയഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് പൊറോട്ടയുടെ സ്ഥാനം.

സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് സയന്‍സ് നടത്തിയ പഠനത്തിലാണ് ബ്രഡ് കാന്‍സറിന് കാരണമാകുമെന്ന കാര്യം കണ്ടെത്തിയത്. 38 ബ്രഡ് സാമ്പിളുകളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഡല്‍ഹിയില്‍ നിന്നും പഠനത്തിനായി എടുത്ത ബ്രഡില്‍ വൈറ്റ് ബ്രഡ്, ബ്രൈണ്‍ ബ്രഡ്, മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ്, പാവ് ബ്രെഡ്, പിസ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബ്രെഡ് എന്നിവ ഉള്‍പ്പെട്ടിരുന്നു. ഇവയിലെല്ലാം 84 ശതമാനത്തോളം പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയൊഡേറ്റും അപകടകരമായ അളവില്‍ അടങ്ങിയിട്ടുള്ളതായാണ് കണ്ടെത്തല്‍. വലിയതോതില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥങ്ങളാണിവ. കാന്‍സറിനെക്കുറിച്ച് പഠനം നടത്തുന്ന ദി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ചിലെ ഉദ്യോഗസ്ഥര്‍ ക്യാന്‍സറിനു കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളുടെ കൂട്ടത്തിലാണ് പൊട്ടാസ്യം ബ്രോമേറ്റിനേയും പൊട്ടാസ്യം അയൊഡേറ്റിനേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പൊട്ടാസ്യം അയൊഡേറ്റ് തൈറോയിഡ് വരാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ലോകത്തെ പല വികസിത രാഷ്ട്രങ്ങളിലും ഈ രണ്ടു രാസപദാര്‍ത്ഥങ്ങളും വില്‍ക്കുന്നത് നിയമപരമായി നിര്‍ത്തലാക്കിയിട്ടുണ്ട്. ബ്രഡ് നന്നായി വെന്ത് പൊങ്ങാനും ഒരേ ആകൃതിയിലായി വരാനുമാണ് ഈ രണ്ടു രാസപദാര്‍ത്ഥങ്ങളും ലോകത്താകമാനം ഉപയോഗിച്ചു കൊണ്ടിരുന്നത്. ഇവയിലെ വിഷാംശം ബ്രഡ് നിര്‍മാണത്തിന്റെ അവസാനഘട്ടം എത്തുമ്പോഴേക്കും ഇല്ലാതായിക്കോളും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. 

1980-90കളില്‍, വില്‍പനയ്ക്ക് വേണ്ടി അവസാനഘട്ട ഒരുക്കവും കഴിഞ്ഞ ബ്രെഡിലും ഈ രാസപദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയതോടെ മിക്ക ലോകരാജ്യങ്ങളും ഈ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കി.

സ്വീകരിച്ച പല ശീലങ്ങളും തെറ്റാണെന്ന് ബോധ്യപ്പെട്ടാന്‍ ഏറെ വൈകിയെങ്കിലും ഇപ്പോള്‍ നമ്മള്‍ ഓരോന്നായി തിരുത്തി തുടങ്ങി.ഇന്ന് മലയാളി നേരിടുന്ന അനാരോഗ്യതയിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്? ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് വരുന്ന വാര്‍ത്തകളുടെ പൊരുളെന്ത്?

SUMAവെള്ളായണി അഗ്രികള്‍ച്ചറല്‍ സര്‍വ്വകലാശാലയിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫ. സുമ ദിവാകര്‍ പറയുന്നു.....

 

മലയാളിയുടെ ഭക്ഷണരീതിയില്‍ വന്ന സാരമായ മാറ്റം എന്താണ്? 

  കേരളത്തില്‍  ആളോഹരി വരുമാനം, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഏത് തൊഴിലിനും സാമാന്യം നല്ല കൂലി ലഭിക്കുന്ന സാഹചര്യത്തില്‍,  മലയാളി 'പാക്കറ്റ്' സംസ്‌കാരത്തിന്റെ അടിമയായിരിക്കുന്നു. പ്രത്യകിച്ചും ജോലിക്ക് പോകുന്ന വീട്ടമ്മമാര്‍, വൈകിട്ട് മടങ്ങുമ്പോള്‍, ആട്ടിയ മാവ്, നുറുക്കി വച്ച പച്ചക്കറികള്‍, 'ഇന്‍സ്റ്റന്റ് കറി മിക്‌സ്' എന്നിവ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നു.  അതുകൊുതന്നെ സംസ്‌കരിച്ച ആഹാരങ്ങള്‍ കൂടുതല്‍ ഭക്ഷിക്കാന്‍ മലയാളി താല്‍പര്യപ്പെടുന്നു.

 ജങ്ക് ഫുഡ് സംസ്‌കാരം മലയാളിയുടെ ആരോഗ്യത്തെ എത്തരത്തില്‍ ബാധിച്ചു?

ജങ്ക്ഫുഡ് എന്നതുകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്, 'ചോക്കലേറ്റുകള്‍' 'ബേക്കറി' ഉല്‍പന്നങ്ങള്‍, 'ഐസ്‌ക്രീമുകള്‍', ഉപ്പ് ഏറിയ തോതിലുളള 'കറുമുറ' പലഹാരങ്ങള്‍, സോഡ അടങ്ങിയ പാനീയങ്ങള്‍ എന്നിങ്ങനെയുളളതാണ്.  ഇവയുടെ പ്രത്യേകത എന്ന് പറയുന്നത്, കൂടിയ തോതില്‍ കൊഴുപ്പ്, അന്നജം, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു എന്നുളളതാണ്.  ഈ ഘടകങ്ങളാണ് പൊണ്ണത്തടിക്കും, പ്രമേഹത്തിനും, ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നത്. പോരാത്തതിന്, പോഷകപരമായി ഒരു മെച്ചവുമില്ല.  ഇവയുടെ ഉപയോഗം ബുദ്ധിശക്തിയെ ബാധിക്കുന്നതായും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പൊറോട്ടയോടും ബ്രഡിനോടുമുളള മലയാളിയുടെ വൈകാരികതയും ഈ രണ്ട് ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് വരുന്ന വാര്‍ത്തകളിലെ ശാസ്ത്രീയതയും? ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ എന്തൊക്കെയാണ്? 

 പെറോട്ടയിലും,'ബ്രെഡിലും' ഉളള പ്രധാന ഘടകം 'മൈദയാണല്ലോ'.  മൈദയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന 'അലോക്‌സെയിന്‍' എന്ന ഘടകം ആരോഗ്യത്തിന് ഹാനികരമെന്ന് തെളിഞ്ഞിരിക്കുന്നു.  ഇടക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍  മൈദയ്ക്ക് നിരോധനം വരെ ആഞ്ജാപിച്ചിരുന്നു.  ഇതിന് പുറമെ നാരുകള്‍ നീക്കിയ ഭക്ഷ്യ പദാര്‍ത്ഥമായത് കൊണ്ട് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതിക്കൂലമായി ബാധിക്കുന്നു.  പതിവായി 'പെറോട്ട' 'ബ്രഡ്' തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന കുഞ്ഞുങ്ങളില്‍ പൊണ്ണത്തടി കാണപ്പെടുന്നു.  ഇത് ഭാവിയില്‍ പ്രമേഹത്തിനും, ഹൃദ്രോഗങ്ങള്‍ക്കും കാരണമാകുന്നു.

      'ബ്രഡില്‍' പഞ്ചസാരയുടെ തോത് കൂടുതലായതുകൊണ്ടും, 'ഗ്‌ളുറ്റന്‍' എന്ന 'അലര്‍ജി' ഉളവാക്കാന്‍ സാധ്യതയുളള ഘടകം ഉളളതുകൊണ്ടും , പതിവായി കഴിക്കുന്നത് നന്നല്ല.  കൂടാതെ വാണിജ്യാടിസ്ഥാനത്തിലെ നിര്‍മാണത്തില്‍  ക്യത്രിമ ചേരുവകള്‍ കൂടും, കേടാകാതിരിക്കാനും മാര്‍ദ്ദവം വരുത്താനും എല്ലാ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു.  പതിവായി യീസ്റ്റ് അടങ്ങിയ ഈ ഉല്‍പന്നം ഭക്ഷിച്ചാല്‍ ദഹനേന്ദ്രിയങ്ങളിലും, അതിലൂടെ രക്തത്തിലെ അമ്ലത കൂടാന്‍ ഇടയാകും.  ഇത് ആരോഗ്യകരമല്ല !

 വാര്‍ത്തകളില്‍ നിറഞ്ഞ ചൈനീസ് മുട്ട ജനത്തെ ആകെ പരിഭ്രാന്തരാക്കി. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു അത്തരമൊരു പ്രചരണത്തിന് കാരണം?

egg

'ചൈനീസ്' മുട്ട എന്നുളള വാര്‍ത്ത കേരള വെറ്റിനറി സര്‍വകലാശാല വ്യാജമാണന്നുളളത് സ്ഥിതികരിച്ചിരിക്കുന്നു.  ഈ മുട്ടകളുടെ തോടിന് കട്ടി കൂടുതലും, മുട്ടയുടെ വെളളക്കും മഞ്ഞക്കും ഉറപ്പ് കൂടുതലുമുളളതായിട്ടാണ് വിവരിച്ചിരിക്കുന്നത്.  മുട്ട ഫ്രീസറില്‍ സൂക്ഷിച്ച് കഴിഞ്ഞ് എടുത്താല്‍ അവയുടെ ഘടനയ്ക്ക് ഉറപ്പ് വരുന്നതായി കാണാം.  അതായിരിക്കാം വാര്‍ത്തയില്‍ വന്ന മുട്ട.  ഇങ്ങനെ വ്യാജ മുട്ട നിര്‍മ്മിക്കുന്നത് ഒരിക്കലും ലാഭകരമല്ല.  കാരണം, മുട്ടക്ക് 5 രൂപ ഉളളപ്പോള്‍ തന്നെ 1 രൂപ വരെ മാത്രമേ  ലാഭം ഉണ്ടാകാന്‍ സാധ്യതയുളളൂ.

എന്തും ഏതും പ്ലാസ്റ്റിക് പാക്കില്‍ കിട്ടുന്ന കാലമാണല്ലോ ഇത്. എന്തൊക്കെയാണ് പ്ലാസ്റ്റിക് പാലും മറ്റും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? ഇവ കേടാകാതിരിക്കാന്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടോ? 

പ്ലാസ്റ്റിക് എന്ന 'പോളിമര്‍' ഒരുപാട് 'മോണോമറുകള്‍' ചേര്‍ന്ന വിഭവമാണ്. PET, LDPE, HDPE, PP എന്നിവയാണ് പ്ലാസ്‌ററിക്കുകളില്‍ കൂടുതല്‍ പ്രചാരത്തില്‍  ഉളളത്. ഇവയിലെ  മോണോമറുകള്‍ക്ക് ദൂഷിച്ച ഫലങ്ങള്‍ ഇല്ല,  എന്നാല്‍  PVC  അടങ്ങിയ കുപ്പികള്‍, സീലുകള്‍, പൊതിഞ്ഞു വരുന്ന കവറുകള്‍, എന്നിവയില്‍ 'പോളീകാര്‍ബണേറ്റുകള്‍' അണങ്ങുന്നു എന്നും, ഇവ 'ബൈസ്ഫീനോളുകള്‍'എന്ന ഉപദ്രവകാരിയായ രാസവസ്തു പുറപ്പെടുവിക്കുന്നു എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.  കൂടാതെ 'പ്ലാസ്റ്റിക്കിനെ' മയപ്പെടുത്താന്‍ ചില ചേരുവകളും അവയുടെ നിര്‍മ്മാണ  സമയത്ത് ചേര്‍ക്കുന്നു .  ഇവ ' endocrine disruptors ആയി പ്രവര്‍ത്തിക്കുന്നു.  അതായത് വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.  ഇത് കുഞ്ഞുങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നു.  ഈ ഘടകങ്ങള്‍ വന്ധ്യത, പൊണ്ണത്തടി, സ്തനാര്‍ബുദം, പ്രോസ്‌ട്രേറ്റ് 'ക്യാന്‍സര്‍' തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകുന്നു.

 അടുക്കളയില്‍ അതിഥിയായെത്തുന്ന മായം കലര്‍ന്ന പദാര്‍ത്ഥങ്ങളിലെ പ്രധാന വില്ലന്‍മാര്‍ ആരൊക്കെ? (കാന്‍സര്‍ പോലുളള മാരക രോഗങ്ങളിലേക്ക് വഴിവെക്കുന്ന മായം കലര്‍ന്ന പൊടികള്‍, എണ്ണ, ചിക്കനിലെ ഹോര്‍മോണ്‍ കുത്തിവെയ്പ്പ്, കൃത്രിമ മധുരപാനീയങ്ങള്‍ എന്നിവയെക്കുറിച്ച്).

ഭക്ഷ്യ എണ്ണകളില്‍ വില കുറഞ്ഞ സിന്തറ്റിക് എണ്ണകള്‍ ചേര്‍ത്ത് വിപണിയില്‍ എത്തിക്കുന്ന പ്രവണത ഇടക്കിടക്ക് കുവരുന്നു്.  കടുകെണ്ണയില്‍  'ആര്‍ജിമോണ്‍' എണ്ണ മിശ്രിതപെടുത്തുമ്പോള്‍ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു.  ഒലിവോയിലാണ് കമ്പോളത്തില്‍  ഏറ്റവും വിലയേറിയത്.  അവയില്‍ വില കുറഞ്ഞ 'മിനറല്‍'  ഓയിലുകള്‍ മിശ്രിതപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍  ഉണ്ട്  നെയ്യിലും വനസ്പതിയിലും, 'പാംസ്റ്റിയറിന്‍' എന്ന ഘടകം മിശ്രിതപ്പെടുന്നതായി കണ്ട് വന്നിട്ടുണ്ട്.

     മസാലകൂട്ടുകളിലും, സുഗന്ധ വ്യഞ്ജന പൊടികളിലും, സ്റ്റാര്‍ച്ച് പൊടി ചേര്‍ക്കുന്നതായി (15-75% വരെ) ഈ അടുത്ത കാലത്തും റിപ്പോര്‍ട്ടുകള്‍  ഉണ്ടായിട്ടുണ്ട്. മുളകുപൊടിയില്‍  'സുഡാന്‍' കളര്‍ ചേര്‍ക്കുന്നതായി തെളിഞ്ഞ ശേഷം, കേരളത്തിലെ ഒരു പ്രധാന 'ബ്രാന്‍ഡ്' നിരോധിക്കപ്പെട്ടു.  ഒരു കിലോയില്‍ ഏതാണ്ട് 14 മൈ.ഗ്രാം വരെ ഈ ഘടകം ഉളളതായി വെളിപ്പെടുത്തി.

     പലഹാരങ്ങളില്‍ കൂടുതലും കളറിന്റെ അതിപ്രസരം ഉണ്ട്.  നിര്‍ദ്ദേശിച്ച അളവുകളേക്കള്‍  ഒരുപാട് കൂടുതലായി ഇവ ഉപയോഗിച്ച് വരുന്നു.  കണ്ണഞ്ചിക്കുന്ന ജിലേബി, ലഡു എന്നിവ എല്ലാം ശ്രദ്ധിച്ച് വാങ്ങേ കാര്യങ്ങളാണ്.  പോരാത്തതിന് മായം കലര്‍ന്ന എണ്ണയും ഉപയോഗിക്കപ്പെടുന്നു.  പാല്‍ കട്ടി നിര്‍മ്മാണത്തില്‍ 'ബ്ലോട്ടിംഗ് പേപ്പറും, ഡോയ്‌ലറ്റ് പേപ്പറും ' ഉപയോഗിച്ചതായി തെളിവുകള്‍ ഉണ്ട് .

     കോഴികളിലും, ആട്ടിനും മറ്റും വളര്‍ച്ച ത്വരിതപ്പെടാനായി ഹോര്‍മോണുകള്‍ നല്‍കുന്ന പ്രവണത ഉണ്ട്.  എട്ട് ആഴ്ച പ്രായമായ കോഴിക്ക്, 20 കൊല്ലം മുമ്പ് ഉളളതിനേക്കാള്‍  7 ഇരട്ടിതൂക്കം കൂടിയതായി കാണുന്നു.  ഈ അമിത വളര്‍ച്ച മൃഗങ്ങളുടെ അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് തന്നെ ദോഷകരമാകുന്നു.  അവരുടെ ശാരീരിക സന്തുലനത്തിന് മാത്രമല്ല   അവയെ ഭക്ഷിക്കുന്ന മനുഷ്യന്റെ ശരീര സന്തുലനത്തിലും വ്യതിയാനങ്ങള്‍ വരുത്തുന്നു.  പെണ്‍കുട്ടികള്‍ ചെറുപ്രായത്തിലെ ഋതുമതികളാകുന്നതിന് ഒരു കാരണം, ഈ ഹോര്‍മോണ്‍ നിറച്ച മാംസാഹാരങ്ങള്‍ തന്നെയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടോ?
  
ഭക്ഷണശീലങ്ങളും, ജീവിത ശൈലിയിലെ വ്യതിയാനങ്ങളുമാണ് മിക്ക ആധുനിക രോഗങ്ങള്‍ക്കും കാരണമെന്ന് തെളിയിക്കുന്ന വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൗമാര പ്രായക്കാരുടെ  ഇടയിലെ പൊണ്ണത്തടിക്ക്  കാരണം '' ഫുഡും അദ്ധ്വാന കുറവുമാണന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.  സംസ്‌കരിച്ച ആഹാരങ്ങളില്‍  അടങ്ങിയിട്ടുളള കൃത്രിമ ചേരുവകള്‍ മിക്കതും ക്യാന്‍സര്‍  ഉണ്ടാക്കാന്‍ കാരണമാകുന്നവയാണ്.  വന്ധ്യതയേറി വരുന്നതിനും കാരണവും  ഇതൊക്കെ തന്നെയെന്ന് ഉറപ്പിക്കാം.

ഇത്തരം മായം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍? കണക്കുകള്‍? സ്റ്റാറ്റിസ്റ്റിക്‌സ്?

ആരോഗ്യത്തെ, ഭക്ഷണക്രമവുമായി ബന്ധപ്പെടുത്തുന്ന വിവിധ പഠനങ്ങള്‍ ഉണ്ട്.  അതില്‍ ചിലത് ഇവിടെ പ്രതിപാദിക്കുന്നു.  ഹവായിയില്‍ നടത്തിയ ഒരു സുപ്രധാന പഠനം വെളിപ്പെടുത്തുന്നത് ക്യാന്‍സര്‍ ബാധിച്ചവരില്‍  67 ശതമാനം പേര്‍ സംസ്‌കരിച്ച മാംസാഹാരം ഭക്ഷിക്കുന്നവരായിരുന്നു എന്നാണ്.  സംസ്‌കരിച്ച ആഹാരങ്ങള്‍ കഴിക്കുന്ന 20 ശതമാനം ആള്‍ക്കാരുടെ ഇടയില്‍ പ്രമേഹം ഉണ്ടെന്നൊണ് മുംബെയിലെ പ്രജ ഫൗേഷന്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.  1998 ല്‍ ഡല്‍ഹിയില്‍ പാചക എണ്ണയില്‍ 'കാസ്റ്റര്‍ ഓയിലും' 'കടുകെണ്ണയും' മിശ്രിതപ്പെട്ട ആഹാരം കഴിച്ചതുകൊണ്ട് 3000 പേര്‍ ആശുപത്രിയില്‍ ആകാന്‍ ഇടയായി .

     2006 ല്‍ 'കൊക്കോ കോളയില്‍' കീടനാശിനിയുടെ   അവശിഷ്ടം കാണുകയും, കുറേകാലം നിരോധിക്കപ്പെടുകയും ചെയ്യതതായി നമ്മള്‍ കേട്ടിട്ടുല്ലോ!2015 ല്‍ 'മാഗ്ഗി നൂഡില്‍സില്‍' 'ലെഡും', 'മെര്‍ക്കുറിയും' ഉളളത്  തെളിഞ്ഞപ്പോള്‍   അവയേയും കമ്പോളത്തില്‍  നിന്ന് നീക്കി വയ്ക്കുകയുണ്ടായി 

ജൈവപച്ചക്കറികള്‍ ഇപ്പോള്‍ വിപണിയില്‍ സജീവമാണല്ലോ? ഇത്തരത്തില്‍ ലഭ്യമാകുന്ന പച്ചക്കറികള്‍ വിഷമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?

 ജൈവ കൃഷി ചെയ്ത് വിളവെടുത്ത പച്ചക്കറികള്‍ സാധാരണയായി കാഴ്ചയില്‍ താരതമ്യേന ഭഠഗി കുറവുളളതായിരിക്കും.  ഒരേ സമയത്ത് വിളവെടുത്ത ഉല്‍പന്നങ്ങള്‍ കാഴ്ചയ്ക്ക് ഒരു പോലെ  ഇരിക്കില്ല, അവയില്‍ പുഴുക്കടി മറ്റും താരതമേ്യന കൂടുതലായിരിക്കും .  എന്നാല്‍  രുചി കൂടുതല്‍ ഉളളതായിരിക്കും , വേഗം കേടായി പോകുന്നതായിരിക്കും കാരണം അവയില്‍ കീടനാശിനിയും മറ്റും അടിച്ച് കാണില്ല.  താരതമേ്യന വേഗം പാകം ചെയ്ത് കിട്ടുന്ന വിഭവങ്ങളും ആയിരിക്കും

    ജൈവ കൃഷി ചെയ്ത സര്‍ട്ടിഫിക്കേഷന്‍  ഉളള കായ്കനികള്‍ 5 അക്കം ഉളള കോഡ് ഉണ്ടോ എന്നും ശ്രദ്ധിക്കണം.

 സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രവണതകള്‍ തടയാനുളള നടപടികള്‍ എത്രമാത്രം ഫലവത്താണ്?

വിവിധ നിയമങ്ങള്‍ PFC (പ്രിവെന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട്) യുടെ കീഴില്‍ ഉെണ്ടകിലും അവ എത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്നുളളതിന് സംശയമുണ്ട്.  എന്നിരുന്നാലും വിവിധ ഭക്ഷ്യ ഉല്‍പാദന സ്ഥാപനങ്ങളില്‍  റെയ്ഡുകള്‍ നടക്കുന്നതായും, താല്‍കാലികമായി പൂട്ടിയിടുന്നതായും നമ്മുടെ ശ്രദ്ധയില്‍ പെടാറുണ്ട്.  തമിഴ്‌നാട്ടില്‍  ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളില്‍ കൂടുതലായി കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കാണുന്നതായി സര്‍ക്കാറിന്റെ Pesticide residue ലാബുകള്‍  വെളിപെടുത്തിയിട്ടുണ്ട്.

 കേരളത്തില്‍  ടെറസ് പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കാനായി കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കൃഷി ഡിപ്പാര്‍ര്‍ട്ടുമെന്റും , സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍സും റെസിഡന്റസ് അസോസിയേഷനുകളും കാര്യമായി പ്രവര്‍ത്തിക്കുകയുണ്ടായി. 

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതും മാംസ ഭക്ഷത്തോടുളള പ്രിയവും മലയാളിയുടെ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറിക്കഴിഞ്ഞോ? 

ഡൊമിനോസ്, ചിക്കിംഗ്, കെഎഫ്‌സി, ഫുഡ് പാര്‍ക്കുകള്‍ എന്നിവ ആധുനിക യുഗത്തിന്റെ 'സ്റ്റാറ്റസ് സിംബലുകളായി' മാറിയിരിക്കുന്നു.  കൗമാരക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും ഇവിടങ്ങളിലെ സ്ഥിരം സന്ദര്‍ശകരായിരിക്കുന്നു.  ആഹാരത്തിന് ചിലവാക്കുന്ന ശതമാനം ഏറി വരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

 നഷ്ടപ്പെട്ട ആരോഗ്യശീലം മലയാളിക്ക് എങ്ങനെ തിരിച്ചുപിടിക്കാം?           

ശരീരത്തിന്റെ പൊക്കത്തിന് ആവശ്യമുളള തൂക്കം നിലനിര്‍ത്താന്‍  ശ്രദ്ധിച്ചാല്‍  മിക്ക ജീവിത ശൈലി രോഗങ്ങളില്‍ നിന്നും ചെറുത്തുനില്‍ക്കാന്‍ സാധിക്കും.  നാരുകള്‍ കൂടുതല്‍ അടങ്ങിയ അന്നജം കഴിക്കുക.  അതായത് തവിടോട് കൂടിയ ധാന്യങ്ങള്‍, തോടോടുളള പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ.  സംസ്‌കരിച്ച ആഹാരങ്ങള്‍ പരമാവധി ശീലമാക്കാതിരിക്കുക. വീടുകളില്‍ ജൈവ കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.  പൊരിച്ചതും , വറുത്തതും, മധുരങ്ങളും കുറക്കുക. ദിവസേന 8 ഗ്ലാസ് വെളളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക നിര്‍ദ്ദിഷ്ട  സമയങ്ങളില്‍  സമാധാനമായി കഴിക്കാന്‍ ശ്രദ്ധിക്കുക  ധാരാളം വെളളം കുടിക്കുക.  വനസ്പതി, മാര്‍ഗറൈന്‍ തുടങ്ങിയ എണ്ണകള്‍ ഒഴിവാക്കുക. ശ്രദ്ധിച്ച് ലേബലുകള്‍ നോക്കി ആഹാരസാധനങ്ങള്‍ തെരെഞ്ഞടുക്കുക !