സിയാറ്റില്‍: തലച്ചോര്‍ തിന്നും അമീബ ശരീരത്തിലെത്തിയതിനെ തുടര്‍ന്ന് 69കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ സിയാറ്റിലിലാണ് ആരോഗ്യവകുപ്പ് അധികൃതരെ പോലും അമ്പരിപ്പിച്ച മരണം നടന്നത്. തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സൈനസ് ബാധയെ തുടര്‍ന്ന് 69 വയസ്സുകാരി രോഗി പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. ആന്റിബയോട്ടിക് നല്‍കിയിരുന്നെങ്കിലും രോഗം ഭേദമായില്ല. തുടര്‍ന്നാണ് നേസല്‍ ഇറിഗേഷന്‍ നിര്‍ദ്ദേശിച്ചത്. ഇത് ചെയ്യുന്നതിനായി ഇവര്‍ ഉപയോഗിച്ചത് ഫില്‍റ്റര്‍ വെള്ളമായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ഇവരുടെ മൂക്കില്‍ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. ത്വക് രോഗ വിദഗ്ധനെ കണ്ടെങ്കിലും തടിപ്പുകള്‍ മാറിയില്ല. മൂന്നോളം ബയോപ്‌സ് ചെയ്തിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. ഒരു വര്‍ഷത്തിനു ശേഷം ഈ അസുഖവുമായി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയും പരിശോധനയില്‍ തലച്ചോറില്‍ ഒരു വളര്‍ച്ച ഉള്ളതായും വ്യക്തമായി. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 

nasalഎന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷി സ്ത്രീ ശരീരത്തിന്റെ ഇടതു ഭാഗം തളര്‍ന്ന അവസ്ഥയില്‍ അശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.കൂടുതല്‍ പരിശോധനയില്‍തലച്ചോറിന്റെ മറ്റു ഭാഗത്തും ഇത്തരത്തിലുള്ള വളര്‍ച്ച ഉള്ളതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ന്യൂറോ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ ശരീരത്തില്‍ 'നയിഗ്ലേറിയ അമീബയുടെ' സാന്നിധ്യം സ്ഥിരീകരീച്ചത്. ഇതിനിടയില്‍ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ കോമ അവസ്ഥയിലാവുകയും മരണപ്പെടുകയും ചെയ്തു.

ഇത് വളരെ അപൂര്‍വമായ അപകടമാണെന്നും എന്നാല്‍ നേസല്‍ ഇറിഗേഷന്‍ ചികിത്സയ്ക്കായി പാത്രവും വെളളവും ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും സ്വീഡിഷ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

മാലിന്യം കലര്‍ന്ന വെള്ളത്തിവുമായി ഇടപഴകമ്പോള്‍ മൂക്കിലൂടെയാണ് തലച്ചോറില്‍ അമീബ പടരുന്നത്. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല. മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്. മൂക്കിലൂടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന അബീബ തലച്ചോര്‍ കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു. തലവേദന, കഴുത്ത് വേദന, പനി, വയറു വേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരിക്കും തുടക്കം. പിന്നീട് അവ ജീവനെടുക്കുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. മലിനജലത്തില്‍ നീന്തുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. 1962 നും 2017 നും ഇടയില്‍ 200 ആളുകളാണ് ഈ അമീബ ബാധയെ തുടര്‍ന്ന് ലോകത്താകമാനം മരണപ്പെട്ടിട്ടുള്ളത്. 

Content Highlight: Woman killed brain-eating amoeba,brain-eating amoeba,Neti Pot Treatment,Balamuthia,Naegleria fowleri