രോഗ്യകരമായ ജീവിതത്തിന് ശരാശരി ഏഴോ-എട്ടോ മണിക്കൂര്‍ ഉറക്കമാണ് ആവശ്യം. ഇതില്‍ കുറവ് ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു മുന്‍കാലപഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതു ആരോഗ്യകരമായ മാനസിക പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് പുതിയ പഠനം. കൂടുതല്‍ ഉറങ്ങുന്നത് ആളുകളുടെ അവബോധ പെരുമാറ്റത്തെ ബാധിക്കുമെന്നാണു കണ്ടെത്തല്‍. കൂടാതെ ഇത് ബൗദ്ധിക പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പഠനം കണ്ടെത്തി. 

തലച്ചോര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് ഏഴുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുമ്പോഴാണ്. 40,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ ഒരു വിഭാഗം 6.30 മണിക്കൂര്‍ ഉറങ്ങുന്നവരായിരുന്നു. മറ്റൊരു വിഭാഗം 4 മണിക്കൂറില്‍ താഴെ മാത്രമായിരുന്നു ഉറങ്ങിയിരുന്നത്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും ഏഴു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നതും വ്യക്തികളുടെ ബൗദ്ധികവും മാനസികവുമായ പെരുമാറ്റത്തെ ബാധിക്കുമെന്നു പഠനം കണ്ടെത്തി. 

കൂടുതല്‍ ഉറങ്ങുന്നതും കുറവ് ഉറങ്ങുന്നതും മുതിര്‍ന്നവരുടെ ജീവിതത്തില്‍ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമാകുന്നു. 6.30 മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്കും എട്ടില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും സംഭവിക്കുന്നത് ഒരോ അവസ്ഥ തന്നെയാണ്. നാലു മണിക്കൂര്‍ ഉറങ്ങുന്നതും അപകടമാണ്. ഒരു രാത്രി പോലും ഇത്തരത്തില്‍ ഉറക്കത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് വ്യക്തികളുടെ ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ജേര്‍ണല്‍ സ്ലീപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
 
content highlights: Sleeping too much can be harmful, it affects your mental skills