കൊച്ചി: ഐ.എം.എ കൊച്ചിയും ഫസ്റ്റ് എയ്ഡും സംയുക്തമായി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരിവിമുക്ത വര്‍ഷാചരണം 'സേ നോ റ്റു ഡ്രഗ്‌സ് 2018' ന് തുടക്കം. ലഹരിവിമുക്ത വര്‍ഷാചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ബുധനാഴ്ച വൈകുന്നേരം 3.30ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിക്കുന്ന ബോധവല്‍ക്കരണ റാലി മേയര്‍ സൗമിനി ജെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. 

ഫസ്റ്റ് എയ്ഡിനൊപ്പം ഐ.എം.എ കൊച്ചി, ഹെസ്റ്റിയ ആശുപത്രി, നമോ കോഫീ, കേരള വ്യാപാരി വ്യവസായി സമിതി, ബോധി, സെന്റ് തെരേസാസ് കോളേജ്, എറണാകുളം നഴ്‌സിംഗ് സ്‌കൂള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ റാലിയില്‍ പങ്കെടുക്കും. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സമാപിക്കുന്ന റാലിക്ക് ശേഷം 2018 ഡിസംബര്‍ 31 വരെ നീളുന്ന ലഹരിവിമുക്ത വര്‍ഷാചരണം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നെല്‍സണ്‍ ഉദ്ഘാടനം ചെയ്യും. 'സേ നോ റ്റു ഡ്രഗ്‌സ് 2018' കോഓര്‍ഡിനേറ്ററും ഐ.എം.എ കൊച്ചി സെക്രട്ടറിയുമായ ഡോ. ഹനീഷ് മീരാസ ആദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗ്ഗീസ് ചെറിയാന്‍ മുഖ്യാതിഥിയായിരിക്കും. 

പരിപാടിയില്‍ സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ എ. അനന്തലാല്‍, ഫസ്റ്റ് എയ്ഡ് സംസ്ഥാന പ്രസിഡന്റ് സനീഷ് കല്ലൂക്കാടന്‍, സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ എം,  എറണാകുളം നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലൈലാമണി എം. വി, 'സേ നോ റ്റു ഡ്രഗ്‌സ് 2018' ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ഐഷാ സലിം തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ലഹരി ഉപയോഗിക്കുന്നവരുടെ മോചനത്തിന് ബന്ധപ്പെടുക 7558815321.