ബ്രിട്ടണില്‍ സ്തനാര്‍ബുദം ബാധിച്ച് മരിക്കുന്ന സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധ മൂലം മരിക്കുന്നതായി കണക്കുകള്‍. പ്രായമേറിയ പുരുഷന്മാരിലാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധ കൂടുതലായി പിടിപെടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ക്യാന്‍സര്‍ ബാധയില്‍ വയറ്റിലുണ്ടാവുന്ന ക്യാന്‍സറും ശ്വാസകോശ അര്‍ബുദവുമാണ് വില്ലന്മാരായി തുടരുന്നത്. എന്നാല്‍ സ്തനാര്‍ബുദ ബാധിതരുടെ കണക്കുകളെ പിന്തള്ളി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിതരുടെ എണ്ണം മൂന്നാം സ്ഥാനത്താണുള്ളത്. 

സ്തനാര്‍ബുദ ബാധയെ തുടര്‍ന്ന് ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം മാത്രം 11,819 പേര്‍ മരിച്ചുവെന്നാണ് കണക്ക്. അതേസമയം സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11,442 ആണ്. 

കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി കാണാം. എന്നാല്‍ സ്താനാര്‍ബുദം ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ പത്ത് ശതമാനം കുറവുണ്ടായി. 

graph

സ്താനാര്‍ബുദം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കും. കൃത്യമായ ഇടവേളകളില്‍ രോഗനിര്‍ണയം നടത്താനും ആവശ്യമായ ബോധവത്കരണം നടത്താനും സാധിക്കുന്നതിനാലാണ് സ്തനാര്‍ബുദ ബാധിച്ചുള്ള മരണനിരക്ക് കുറയാന്‍ കാരണം. എന്നാല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ഗൗരവം വേണ്ട രീതിയില്‍ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലമുള്ള മരണനിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.