ര്‍ത്തവവിരാമം വന്നവര്‍ക്ക് സ്വന്തം അണ്ഡത്താലുള്ള ഗര്‍ഭധാരണം സാധ്യമാക്കി വൈദ്യശാസ്ത്രം. ഈ അവസ്ഥയുള്ള സ്ത്രീകളുടെ അണ്ഡാശയത്തിലെ വിത്തു കോശമുപയോഗിച്ചാണ് ചികിത്സ. ഡല്‍ഹിയിലെ സ്റ്റെംജന്‍ തെറാപ്യൂട്ടിക് എന്ന സ്ഥാപനമാണ്‌ ഈ മാര്‍ഗം വിജയകരമായി പരീക്ഷിച്ചത്.

ജോലിത്തിരക്കു മൂലം ഗര്‍ഭധാരണം വൈകിപ്പിച്ച 35 വയസ്സുള്ള രുചിയിലായിരുന്നു പരീക്ഷണം. കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചപ്പോഴേക്കും രുചിക്ക് ആര്‍ത്തവം നിലച്ചിരുന്നു. മറ്റൊരാളുടെ അണ്ഡം കടമെടുത്ത് ഗര്‍ഭം ധരിക്കുക എന്ന പോം വഴിയേ അവരുടെ മുമ്പിലുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് വിത്തുകോശ ചികിത്സയെക്കുറിച്ച് രുചി അറിഞ്ഞത്. ചികിത്സയിലൂടെ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം പഴയതുപോലെയായി. അണ്ഡോത്പാദനം തുടങ്ങി. വൈകാതെ അവര്‍ ഗര്‍ഭണിയായി.

ചെറുപ്രായത്തിലേ ആര്‍ത്തവം നിലച്ച സ്ത്രീകള്‍ക്ക് പ്രതീക്ഷയേകുന്ന ചികിത്സയാണിതെന്ന് സ്റ്റെംജന്‍ തെറാപ്യൂട്ടിക്‌സിന്റെ സഹസ്ഥാപകന്‍ ഡോ. പ്രഭു മിശ്ര പറഞ്ഞു.

40 വയസ്സിനു മുമ്പ് ആര്‍ത്തവം നിലച്ചാല്‍ അത് അകാലത്തിലുള്ള ആര്‍ത്തവവിരാമമായാണ് കണക്കാക്കുന്നത്.

content highlight: Pregnancy now possible with own eggs even after early menopause