ഹൃദ്രോഗങ്ങളെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ജീന്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. മിക്‌സിസ് (MeXis) എന്നു പേരായ ഈ ജീന്‍ ഹൃദയധമനിക്കകത്ത് തടസമുണ്ടാക്കുന്ന ഭാഗത്തെ കോശങ്ങളില്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തല്‍. 

ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്ന അമിത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ഈ ജീന്‍ സഹായിക്കുന്നുവെന്നാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. നേച്ചര്‍ മെഡിസിന്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പ്രോട്ടീന്‍ ഉത്പാദിപ്പിക്കാത്ത ഈ നിര്‍ഗുണ ജീനിന് പ്രത്യേക ധര്‍മമൊന്നുമില്ലെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. യഥാര്‍ഥത്തില്‍ ഈ ജീന്‍ ഹൃദയാരോഗ്യ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി പുതിയ പരീക്ഷണത്തില്‍ തെളിഞ്ഞു. പ്രോട്ടീന്‍ നിര്‍മിക്കുന്നുവെന്നും ഈ തന്മാത്രകള്‍ക്ക് ഹൃദ്രോഗം ചെറുക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ലോങ്-കോഡിങ് ആര്‍എന്‍എ  ആണ് ഈ തന്മാത്ര. ലോങ് കോഡിങ് ആര്‍എന്‍എ ഹൃദ്രോഗങ്ങള്‍ സൃഷ്ടിക്കുന്ന കോശങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് ദവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. പീറ്റര്‍ ടോണ്‍ടോണോസ് പറഞ്ഞു. 

മെക്‌സിസ് ഇല്ലാത്ത എലികളുടെ ധമനികളില്‍ രണ്ടില്‍ കൂടുതല്‍ ബ്ലോക്കുകള്‍ കണ്ടെത്തി. മെക്‌സിസിന്റെ അളവ് വര്‍ധിപ്പിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ നീക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നു.

Content Highlights: MeXis Gene Nature Medicine