കോഴിക്കോട്: മെയ്ത്രയില്‍ ന്യൂറോ സയന്‍സസ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ പ്രൊഫസര്‍ ഡോ. സ്റ്റീവന്‍ സ്രാമര്‍, സെന്റര്‍ ഉദ്ഘാടനം ചെയ്തു. 

സെന്ററിന് കീഴില്‍ വരുന്ന ന്യൂറോളജി, ന്യൂറോസര്‍ജറി, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ വിഭാഗങ്ങള്‍ അതാത് മേഖലകളില്‍ മികച്ചതും ലോക നിലവാരത്തിലുള്ളതുമായ സേവനങ്ങള്‍ നല്‍കും. ന്യൂറോളജിസ്, ന്യൂറോസര്‍ജന്‍, ഇന്റര്‍വെന്‍ഷനി്, അനസ്‌തേഷ്യാളജിപ്റ്റ് എന്നിവരെ കൂടാതെ ഉയര്‍ന്ന പരിശീലനം ലഭിച്ച നേഴ്‌സുമാരും മറ്റ് ജീവനക്കാരും അടങ്ങുന്ന മികച്ച മെഡിക്കല്‍ സംഘമാണ് ഈ വിഭാഗങ്ങളെ നയിക്കുന്നത്.

വ്യക്തിഗത ഇന്റന്‍സിവ് കെയര്‍, ട്രോമ കെയര്‍ സംവിധാനങ്ങള്‍, 24 മണിക്കൂറും ലഭ്യമാകുന്ന അടിയന്തര ന്യൂറോസര്‍ജറി സേവനങ്ങള്‍, ന്യൂറോ ഐസിയു എന്നിവയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂറോ സയന്‍സസിന്റെ മറ്റ് സവിശേഷതകള്‍. ലോകത്തിലെ മികച്ചതും ആധുനികവുമായ ഹാര്‍ഡ്വെയറും ഇന്റര്‍വെന്‍ഷണല്‍ സോഫ്‌റ്റ്വെയര്‍ ഘടകങ്ങളാലും സജ്ജീകരിച്ച് കാത്ത് ലാബും ഇവിടുത്തെ പ്രത്യേകതയാണ്.

ഹെഡ് ഇന്‍ജുറിയും മള്‍ട്ടി ഓര്‍ഗന്‍ ഇന്‍ജുറിയുമായെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ പ്രതിബദ്ധരായ സീനിയര്‍ ഇന്റര്‍വെന്‍ഷണലിസ്റ്റുകളുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. ലോക നിലവാരത്തിലുള്ള റീഹബിലിറ്റേഷന്‍ തെറാപ്പി സെന്റര്‍ സഹിതമുള്ള ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌പൈനല്‍ കോഡ് ഇന്‍ജറി മാനേജ്‌മെന്റ് യൂണിറ്റ് ഈ സെന്ററിലെ മറ്റൊരു സവിശേഷ വിഭാഗമാണ്.