ജീവിതശൈലി ക്രമീകരിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികള്‍ക്ക് 16 ആഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനം. 130-160/80-99mmHg നിരക്കില്‍ രക്തസമ്മര്‍ദമുള്ളവര്‍ക്കാണ് ഇത് ഫലപ്രദമെന്ന് ഗവേഷകനായ അലന്‍ ഹിന്‍ ഡര്‍ലൈറ്റര്‍ പറയുന്നു.

നാല്‍പതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. പൊണ്ണത്തടിയുള്ള 129 സ്ത്രീകളെയും പുരുഷന്മാരെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരുടെയെല്ലാം രക്തസമ്മര്‍ദം 130-160/80-99 mmHg ആയിരുന്നു. പഠനം നടത്തുന്ന സമയം ഇവര്‍ രക്തസമ്മര്‍ദം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിച്ചിരുന്നില്ല. മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം.

ഇതിനുപുറമെ ഭക്ഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും വ്യായാമമുറകള്‍ പരിശീലിപ്പിക്കുകകയും ചെയ്തു. ഡാഷ് (ഡയറ്ററി അപ്രോച്ചേസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍) എന്ന ഡയറ്റ് രീതിയാണ് പിന്തുടരുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിനോടൊപ്പം റെഡ് മീറ്റ്, ഉപ്പ്, മധുരം എന്നിവയുടെ ഉപയോഗം കുറച്ചു.

രണ്ടാമത്തെ ഗ്രൂപ്പിലെ ആളുകള്‍ക്ക് ഭക്ഷണം മാത്രം ക്രമീകരിച്ചു. മൂന്നാമത്തെ ഗ്രൂപ്പുകാര്‍ക്ക് വ്യായാമവും ഭക്ഷണനിയന്ത്രണവും ഉണ്ടായിരുന്നില്ല. ആദ്യത്തെ  ഗ്രൂപ്പുകാര്‍ക്കാണ് ഫലപ്രദമായ മാറ്റമുണ്ടായത്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍സ്  ജോയിന്റ്‌ ഹൈപ്പര്‍ടെന്‍ഷന്‍ 2018 സയന്റിഫിക് സെക്ഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

content highlight: Lifestyle changes reduce the need for blood pressure medications