മാറി വരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഈ രോഗങ്ങള്‍ നമ്മുടെ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യാറുണ്ട്. 

വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവമായ വൃക്കരോഗം പിടിപെടുന്നുവെന്നാണ് കണക്ക്. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതമായി ഉണ്ടാകാറുണ്ട്.

വൃക്കരോഗങ്ങളെക്കുറിച്ച് ബുധനാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍ മാതൃഭൂമി ഫെയിസ്ബുക്ക് പേജ് ലൈവിലൂടെ നെഫ്രോളജിസ്റ്റ് ഡോ.ജോര്‍ജി കെ. നൈനാന്‍ മറുപടി പറയുന്നു. നിങ്ങളുടെ സംശയങ്ങളും ആശങ്കളും ഡോക്ടറുമായി പങ്കുവെക്കാം...