കൊച്ചി: വനിതകളില്‍ സ്ഥായിയായ വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) പുരുഷന്മാരെ അപേക്ഷിച്ച് 14 ശതമാനത്തോളം കൂടുതലായി കാണപ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. 

ലോകാരോഗ്യ സംഘടനയുടേത് ഉള്‍പ്പെടെയുള്ള പഠനങ്ങളിലെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. സ്ഥായിയായ വൃക്കരോഗം മൂലം ഒരു വര്‍ഷത്തിനിടെ ആറു ലക്ഷത്തോളം വനിതകള്‍ ലോകത്ത് മരിച്ചു. ജനിതക ഘടകങ്ങളും ഹോര്‍മോണ്‍ വ്യതിയാനവുമാണ് സ്ത്രീകളില്‍ ഈ രോഗം കൂടുതലായി കാണപ്പെടാന്‍ കാരണമെന്ന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നെഫ്രോളജി വിഭാഗത്തിലെ ഡോ. അനില്‍ മാത്യു പറഞ്ഞു.

ലോകത്താകെ മുതിര്‍ന്നയാളുകളില്‍ 10 ശതമാനം പേര്‍ക്ക് വൃക്കരോഗം ഉണ്ട്. ഗര്‍ഭിണികളില്‍ ഗര്‍ഭച്ഛിദ്രത്തിനും മാസം തികയാതെയുള്ള പ്രസവത്തിനും സ്ഥായിയായ വൃക്കരോഗം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlight: World Kidney Day