ഗൂഗിളും പൊണ്ണത്തടിയും തമ്മില്‍ എന്താണു ബന്ധം? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറ്റവും കുടുതല്‍ പേര്‍ ഗൂഗിളിനെ ആശ്രയിച്ചത് പൊണ്ണത്തടിയെക്കുറിച്ചറിയാനാണ് എന്നതു തന്നെ കാര്യം. മാത്രമല്ല ലോകമൊട്ടാകെ  ഗൂഗിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണമെടുത്താല്‍ ഇതില്‍ 80 ശതമാനം പേരും രോഗങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യ സംബന്ധമായ വിവരങ്ങളെക്കുറിച്ചുമാണ് തിരയുന്നത് എന്നുമാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ  റിപ്പോര്‍ട്ട്.

1

രോഗങ്ങളെക്കുറിച്ചറിയാന്‍ മാധ്യമങ്ങളും ഗവേഷകരും ഉള്‍പ്പെടെ മിക്ക ആളുകളും ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് ഗൂഗിളിനെ ആയതുകൊണ്ട് തന്നെ ഇതിനായി ഒരു പ്രത്യേകം സംവിധാനം തന്നെ ഒരുക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ ന്യൂസ് സ്‌ററാന്റ്. ലോകത്തെ ആരോഗ്യപ്രശ്‌നങ്ങളെയും,വിവിധ ഭൂഖണ്ഡങ്ങളിലെ രോഗങ്ങളെക്കുറിച്ചുളള വിശദമായ കണക്കുകളും, മാപ്പുകളും ഉള്‍പ്പെട്ട വന്‍ വിവര ശേഖരണവുമായാണ് ഗൂഗിള് ഈയാഴ്ച്ച പുത്തന്‍ ആശയം നടപ്പിലാക്കുന്നത്.

ഇതാണ് പുതിയ ഗൂഗിള്‍ ഹെല്‍ത്ത് ഡെസ്‌ക്;

 

http://www.searching-for-health 

2 

മായോ ക്ലിനിക്കിനെയാണ് വിവരങ്ങളുടെ ആധികാരികതയ്ക്കായി ഗൂഗിള്‍ ആശ്രയിക്കുന്നത്.എന്നിരുന്നാലും ഇതിന്റെ  ആധികാരികതയെക്കുറിച്ചും സാമൂഹികാരോഗ്യത്തിന് എങ്ങനെ ഉപയോഗപ്രദമാകുമെന്നതിനെക്കുറിച്ചും കൂടുതല്‍ പഠനം ആവശ്യമാണ്.