രുന്നില്ലാത്ത രോഗം എന്ന നിലയ്ക്ക് എയ്ഡ്‌സ് ഒരു മഹാമാരിയായി ലോകത്തിന് ഭീഷണിയാവുകയാണ്. മരുന്നില്ലാത്ത രോഗത്തിന് പ്രതിരോധം മാത്രമാണ് മുന്‍കരുതല്‍. എയ്ഡ്‌സിനും പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി. 

ഇപ്പോഴിതാ എയ്ഡ്‌സിനെ പ്രതിരോധിക്കാന്‍ ജനിതകമാറ്റം വരുത്തിയ(genetically mdified rice) നെല്‍വിത്തുമായി രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഗവേഷക സംഘം. proceedings of the national academy of sciences ലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

എച്ച്‌ഐവി വൈറസിനെ ഇല്ലാതാക്കുന്ന/ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന മൂന്ന് പ്രോട്ടീനുകളടങ്ങിയ നെല്‍വിത്താണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. വികസിപ്പിച്ചിരിക്കുന്ന ഇത്തരം നെല്‍വിത്തുകള്‍ പ്രത്യേക കാലാവസ്ഥയില്‍ കൃഷി ചെയ്‌തെടുക്കാനും സാധിക്കും.   

നെല്ല് ക്രീം പരുവത്തിലേക്ക് മാറ്റിയാണ് ഉപയോഗിക്കേണ്ടത്. ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടിക്കൊണ്ട് പ്രോട്ടീനുകളെ ശരീരത്തിനകത്തെത്തിക്കാം. നെല്ല് കൃഷി ചെയ്യാനുള്ള ചെലവ് കുറവായതിനാല്‍ എയ്ഡ്‌സ് നിയന്ത്രണത്തിലും ചികിത്സയിലും ജി.എം നെല്ലുകളുടെ വികസനം നിര്‍ണായകമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.  

റൈസ് ക്രീമിന്റെ ഉപയോഗം എയ്ഡ്‌സ് നിയന്ത്രിക്കാന്‍ സഹായിക്കുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുണ്ട്. 

ലോകത്താകമാനം 36.9 മില്ല്യണ്‍ എയ്ഡ്‌സ് ബാധിതരുണ്ടെന്നാണ് കണക്കുകള്‍. 940000 പേര്‍ എച്ച്‌ഐവി ബാധിതരായി മരിച്ചു. എച്ച്‌ഐവി വൈറസ് തടയുന്നതിനുള്ള ഈ പുതിയ കണ്ടുപിടുത്തം എച്ച്‌ഐവി ബാധിതര്‍ക്ക് ഏറെ ആശ്വാസമാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.