സംശയം ഒരു മാസികരോഗവസ്ഥയാണ്. മറ്റു പല മാനസിക രോഗങ്ങള്‍ക്കും സംശയരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ട്. എന്നാല്‍ സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെല്യൂഷണല്‍ ഡിസോഡര്‍. എന്നാല്‍ സംശയരോഗികളെ കണ്ടാല്‍ ഒറ്റേനാട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. വസ്ത്രധാരണം കൊണ്ടും പെരുമാറ്റശൈലി കൊണ്ടും ഇവര്‍ സാധാരണ ആളുകളെ പോലെ തന്നെ പെരുമാറാന്‍ ശ്രമിക്കും. എന്നാല്‍ അല്‍പ്പം കൂടി നിരീക്ഷിച്ചാല്‍ ഇവര്‍ ഏതൊരു പ്രശ്‌നത്തെയും സന്ദര്‍ഭത്തെയും  വ്യക്തിയേയും വളരെ സൂക്ഷിച്ചും സംശയത്തോടെയും മാത്രമേ അഭിമുഖികരിക്കു എന്നു മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ ചിന്തിക്കുന്നതു കൊണ്ടു വസ്തുതകളെ വരികള്‍ക്കിടയിലൂടെ വായിക്കുന്നതും ഇവരുടെ സ്വഭാവമാണ്. 

മറ്റു മാനസികരോഗങ്ങെള അപേക്ഷിച്ച് സംശയരോഗം സമൂഹത്തില്‍ താരതമ്യേന കുറവാണെങ്കിലും ഇത്തരം രോഗങ്ങളുടെ സ്വഭാവവും പെരുമാറ്റവും മൂലം വ്യക്തിബന്ധങ്ങളും കുടുബങ്ങളിലും ഉണ്ടാകുന്ന പ്രത്യേഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം, എന്നിവയെല്ലാം സംശയരോഗത്തിന്റെ പ്രത്യേകതകളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ പ്രത്യേക്ഷപ്പെടുക. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള അജ്ഞതയും രോഗിയെ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കാരണം ഒട്ടേറേ പേര്‍ക്ക് ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നുണ്ട്. 

(കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ്  സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ)

( ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlight: doubting disorder