ദ്യമായി അമ്മയാവുന്ന സ്ത്രീകളിൽ കാണുന്ന പ്രസവാനന്തര വിഷാദം അച്ഛൻമാരിലും കാണുന്നതായി പഠനം. തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമായ മാനസികാരോഗ്യപ്രശ്നമായി ഇത് വളർന്നേക്കാം.

പുതു പിതാക്കളിൽ കാണുന്ന അസ്വസ്ഥത, മുൻകോപം, സമ്മർദം അതിജീവിക്കാനുള്ള കഴിവുകുറവ്, സ്വയം നിയന്ത്രണമില്ലായ്മ തുടങ്ങിയവ വിഷാദത്തിന്റെ ലക്ഷണമായേക്കാം. എന്നാൽ, നിലവിലെ പരിശോധനാ രീതികൾക്ക് മിക്കപ്പോഴും രോഗം കണ്ടെത്താൻ കഴിയാറില്ല. തക്കസമയത്ത് ശരിയായ ചികിത്സ നൽകുന്നതിന് ഇത് തടസ്സമാവുന്നു.

വിഷാദരോഗികളുടെ കുട്ടികൾ ഉന്മേഷക്കുറവുള്ളവരാവാം. ഇത് കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. മാതാപിതാക്കളിലെ വിഷാദം കുട്ടികൾ അവഗണിക്കപ്പെടാനും ഇടയാക്കും. അമ്മമാരെ മാത്രമല്ല പിതാക്കൻമാരെയും പ്രസവാനന്തര വിഷാദനിർണയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സ്വീഡനിലെ ലുൻഡ് സർവകലാശാലാ ഗവേഷകർ സ്കാൻഡിനേവിയൻ ജേണൽ ഓഫ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

Content Highlights: depression after pregnancy , depression, Postpartum depression, postnataldepression,