ർബുദരോഗബാധിതർക്കുൾപ്പെടെ ഗർഭധാരണം സാധ്യമാക്കാൻ ‘പ്രത്യുത്‌പാദനശേഷി സംരക്ഷണം’ എന്ന ആശയം ഉപകരിക്കുമെന്ന് ഡൽഹിയിലെ പ്രമുഖ വന്ധ്യതാചികിത്സാ വിദഗ്ധൻ ഡോ. പങ്കജ് തൽവാർ പറഞ്ഞു. ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ കേരള ചാപ്റ്റർ സമ്മേളനമായ ‘ആർട്ട്കോൺ-2017'-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അണ്ഡങ്ങളും ബീജങ്ങളും ഭ്രൂണങ്ങളും ശേഖരിച്ച്, അർബുദ രോഗബാധിതരുടെ ചികിത്സാകാലയളവ് തീരുന്നതുവരെ അത് ഗുണമേന്മ കുറയാതെ ശീതീകരിച്ചുെവയ്ക്കുന്നതാണ് ‘പ്രത്യുത്‌പാദന സംരക്ഷണം’ എന്ന നൂതന ആശയം. പുരുഷവന്ധ്യതാ നിവാരണം, അണ്ഡോത്പാദനത്തിന്റെ ക്രമീകരണം, ഗർഭാശയമുഴയുടെ ചികിത്സ, വന്ധ്യതാചികിത്സയിലെ പ്രധാനഘടകമായ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ എന്നിവയെക്കുറിച്ച് യോഗം ചർച്ചചെയ്തു. 

കണ്ണൂർ ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എെ.എഫ്.എസ്. ദേശീയ പ്രസിഡന്റ് ഡോ. സൊഹാനി വർമ നിർവഹിച്ചു. കേരള ചാപ്റ്റർ ഭാരവാഹികളായ കുഞ്ഞിമൊയ്തീൻ, വേണുഗോപാൽ മേനോൻ, സതി പിള്ള, ഫെസി ലൂയിസ്, മിനി ബാലകൃഷ്ണൻ, ഷൈജസ് നായർ എന്നിവർ സംസാരിച്ചു.