യാമീസ് ഇരട്ടകളുടേതിന് സമാനമായ രീതിയില്‍ ഒരു തലയില്ലാതെ, വളര്‍ച്ചയെത്താത്ത ഉടല്‍ മാത്രം ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന പെണ്‍കുട്ടിക്ക് രക്ഷകരായി ഡോക്ടര്‍മാര്‍. ഏഴുമാസം പ്രായമായ പെണ്‍കുട്ടിയുടെ വയറിലും നെഞ്ചിലുമായി ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു വളര്‍ച്ചയെത്താത്ത കൈകാലുകളുണ്ടായിരുന്നത്. എന്നാല്‍, രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ ഈ ശരീരം നീക്കം ചെയ്തു. 

മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍ ജില്ലയില്‍ തുറ സിവില്‍ ഹോസ്പിറ്റിലിലെ പീഡിയാട്രിക്ക് സര്‍ജന്‍ ലീ റോജര്‍ ചി മാര്‍ക്കിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വയറിന്റെ മുകള്‍ഭാഗത്തും നെഞ്ചിന്റെ താഴെ ഭാഗത്തുമായി ശിരസില്ലാത്ത നിലയിലായിരുന്നു ഈ അവയവങ്ങള്‍ ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം ഇരുശരീരങ്ങളും ഒന്നിച്ചു പങ്കിടുന്ന അവസ്ഥയിലായിരുന്നു. ഗര്‍ഭത്തില്‍വച്ച് വളര്‍ച്ച പൂര്‍ത്തിയാകാത്തതിനാലാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്.

Baby born with parasitic twin growing out of her torso is saved by surgeons
photo courtesy: SWNS

ശസ്ത്രക്രിയ വളരെ സങ്കീര്‍ണമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ അവസ്ഥ മൂലം പെണ്‍കുട്ടിയുടെ കരളിന് അല്‍പം സ്ഥാനമാറ്റം ഉണ്ടായി. പെണ്‍കുട്ടിയുടെ പൊക്കിളുമായി ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ ശരീരം. ഒരുമാസമാണ് ഇവർക്ക് ചികിത്സയ്ക്കായി ആശദപത്രിയിൽ കഴിയേണ്ടിവന്നത്. 2017 ല്‍ ചൈനയില്‍ സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ അവയവങ്ങള്‍ നീക്കം ചെയ്തത്.

Content Highlights: Baby born with parasitic twin growing out of her torso is saved by surgeons