ബോളിവുഡില്‍ മാത്രമല്ല വിരാട് കാേലിയുടെ പ്രിയതമയായതോടെ കായികരംഗത്തും അനുഷ്‌കയ്ക്ക് ആരാധകർ ഏറെയാണ്. ഏറ്റെടുക്കുന്ന ചിത്രങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ചെയ്തുതീര്‍ക്കുന്ന കാര്യത്തില്‍ അനുഷ്‌ക്കയെ കഴിഞ്ഞേ ബോളിവുഡില്‍ മറ്റൊരാളുള്ളൂ. എന്നാല്‍, അനുഷ്‌ക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് അത്ര സന്തോഷം തരുന്നതല്ല. ബൾജിങ് ഡിസ്ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോർട്ട്.

ഇതോടെ താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബൾജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ്. പ്രായം വര്‍ധിച്ചുവരുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

Content Highlights: Anushka Sharma is suffering from bulging disc