യുവാക്കളിലെ മദ്യാസക്തി തടയാൻ പുതിയ മരുന്നുമായി അഡ്‌ലേഡ് സർവകലാശാലാ ഗവേഷകർ. കൗമാരപ്രായത്തിൽ തലച്ചോറ്‌ പൂർണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. അമിതമദ്യപരായ കൗമാരക്കാർ പ്രായപൂർത്തിയാവുമ്പോൾ ഇതുകാരണം മദ്യത്തിന് അടിമപ്പെടുന്നു.

ഗവേഷകർ വികസിപ്പിച്ച പ്ലസ്-നാൽട്രിക്‌സോൺ എന്ന മരുന്ന് അമിതമദ്യപാനം കൗമാരക്കാരുടെ തലച്ചോറിനുണ്ടാക്കിയ ആഘാതം കുറയ്ക്കുമെന്ന് ന്യൂറോഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

തലച്ചോറിലെ പ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മരുന്ന് ചെയ്യുന്നത്. എലികളിൽ പരീക്ഷണം വിജയമായിരുന്നെന്ന് അഡ്‌ലേഡ് സർവകലാശാലാ പ്രൊഫസർ മാർക് ഹച്ചിൻസൺ പറഞ്ഞു.