ന്ന് അപ്പന്റിസൈറ്റിസ് ഒരു അപൂര്‍വരോഗമല്ലാതായിരിക്കുകയാണ്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കടുത്ത വയറുവേദന അനുഭവപ്പെടും. വന്‍കുടലിന്റെ താഴെ ഭാഗത്തായി കാണപ്പെടുന്ന വളരെ ചെറിയ അവയവമാണ് അപ്പന്റിക്‌സ്. രോഗം മൂര്‍ച്ഛിച്ചാല്‍ ശസ്ത്രക്രിയയിലൂടെ അപ്പന്റിക്‌സ് നീക്കം ചെയ്യും. അപ്പന്റിക്‌സ് നീക്കം ചെയ്തവരില്‍ പാര്‍ക്കിസണ്‍സ് രോഗം ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് പുതിയ പഠനം പറയുന്നു. ദി ജേണല്‍ സയന്‍സ് ട്രാന്‍സിലേഷന്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്പൻഡിക്സ് നീക്കം ചെയ്യാത്തവരെ അപേക്ഷിച്ച് നീക്കം ചെയ്തവരില്‍ പാര്‍ക്കിൻസണ്‍ രോഗസാധ്യത 20 ശതമാനം കുറവാണ്. 

സ്വീഡനില്‍ പത്തുലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. മാര്‍ട്ടിസിസ്റ്റം ഡിസോഡറായാണ് പാര്‍ക്കിൻസണ്‍സ് രോഗത്തെ കണക്കാക്കുന്നത്. ഓരോവര്‍ഷവും പുതിയതായി 60,000 പേർക്ക് പാര്‍ക്കിൻസണ്‍സ് രോഗം ബാധിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. കൈയ്ക്കും കാലിനുുമുള്ള വിറയലാണ് രോഗത്തിന്റെ പ്രധാനലക്ഷണം. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക, വിഷാദം, മലബന്ധം എന്നിവയും ഉണ്ടാകും. പാര്‍ക്കിൻസണ്‍സ് രോഗം ഉദരസംബന്ധമായ രോഗമാണെന്നാണ് ഒരുകൂട്ടം ഗവേഷകരുടെ വാദം. മറ്റൊരു കൂട്ടര്‍ ഇത് തുടങ്ങുന്നത് തലച്ചോറില്‍ നിന്നാണെന്ന് വാദിക്കുന്നു.   

അപ്പന്റിക്‌സില്‍ പ്രധാനമായും അടങ്ങിരിക്കുന്നത് പ്രോട്ടിനും, ആല്‍ഫസൈനുസിലിനുമാണ്. ഇവ വന്‍കുടല്‍ ചെറുകുടല്‍ എന്നിവയിലൂടെ സഞ്ചരിച്ച് തലച്ചോറിലേയ്ക്ക് എത്തുന്നത് പാര്‍ക്കിൻസണ്‍സ് രോഗത്തിന് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. അപ്പന്റിക്‌സ് നീക്കം ചെയ്യുന്നതോടെ ഈ സാധ്യത ഇല്ലാതാകുന്നു. മാത്രമല്ല പാര്‍ക്കിൻസണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണമായ കൈകാല്‍ വിറയല്‍ തുടങ്ങുന്നതിന് 20 വര്‍ഷം മുമ്പ് തന്നെ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങുമെന്ന് പല ഗവേഷണങ്ങളും പറയുന്നു. എന്നാല്‍ അപ്പന്റിക്‌സ് നീക്കം ചെയ്തവരില്‍ പാര്‍ക്കിൻസണ്‍സ് വരാനുള്ള സാധ്യത കുറവാണെന്ന ഗവേഷണത്തിന് എതിരഭിപ്രായവും ഉയരുന്നുണ്ട്.