തലമുടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മാറാന്‍ ലോകത്തിലുള്ള സകലപോംവഴികളും പയറ്റി പരാജയപ്പെട്ടിരിക്കുകയാണോ നിങ്ങള്‍. ഒരു കപ്പ് തൈരുണ്ടെങ്കില്‍ നിങ്ങളുടെ തലമുടിയുടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കാം. സിങ്ക്, വിറ്റാമിന്‍ ഇ, പ്രോട്ടീനുകള്‍, ലാക്റ്റിക് ആസിഡ് എന്നിവ കൊണ്ട് സമ്പന്നമാണ് പാലും പാലുത്പന്നങ്ങളും. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ നിങ്ങളുടെ തലമുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍മാണ്. 

1. മുടി മൃദുലമാക്കാന്‍ തൈര്-ഒലിവ് ഓയില്‍ ഹെയര്‍മാസ്‌ക്

മുടി ആരോഗ്യത്തോടെ ഇരിക്കേണ്ടതും പൊട്ടി പോകുന്നത് ഒഴിവാക്കേണ്ടതും മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് തൈര്. വിറ്റാമിന്‍ ബി5-ന്റെയും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുടെയും കലവറയാണ് തൈര്. 

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് തൈരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം മാറ്റി വെക്കുക. ഒരു പാത്രത്തില്‍ ചെറുനാരാങ്ങാ നീരും വെള്ളവും ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. തലമുടിയില്‍ ഷാംപൂ ഇട്ടശേഷം തൈരും ഒലിവ് ഓയിലും ചേര്‍ന്ന മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക.

20 മിനിറ്റ് നേരം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. അതിനുശേഷം ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളമുപയോഗിച്ച് വീണ്ടും തലമുടി കഴുകുക. മാസത്തില്‍ മൂന്നു തവണ ഇപ്രകാരം ചെയ്യുക. 

2.  വരണ്ട മുടി മൃദുലമാക്കാന്‍ തൈര്-കറ്റാര്‍വാഴ ഹെയര്‍മാസ്‌ക്

തൈരിലെയും കറ്റാര്‍വാഴയിലെയും പ്രോട്ടീനുകള്‍ വരണ്ടതലമുടിയെ മൃദുവായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. കറ്റാര്‍വാഴയിലെ അമിനോ അസിഡുകള്‍ മുടിയുടെ വേരുകള്‍ ആരോഗ്യമുള്ളതായിരിക്കാന്‍ സഹായിക്കും.

തയ്യാറാക്കുന്ന വിധം

തൈര്, തേന്‍, കറ്റാര്‍വാഴയുടെ കാമ്പ് എന്നിവ ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ ഇത് പുരട്ടുക. മുക്കാല്‍ മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയുക. വരണ്ട മുടിയാണ് നിങ്ങളുടേതെങ്കില്‍ ഈ മിശ്രിതത്തിലേക്ക് പഴം കൂടി ചേര്‍ക്കാവുന്നതാണ്. മുടിയുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്ക് ഈ പാക്ക് ഉത്തമമാണ്.

3. താരനകറ്റാന്‍ തൈര്-ഉലുവ ഹെയര്‍ മാസ്‌ക്

തലയിലെ താരന്‍ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. കൃത്യമായി താരനെ ഒഴിവാക്കിയില്ലെങ്കില്‍ തലമുടിയുടെ ആരോഗ്യം ക്ഷയിക്കും. തൈരും ഉലുവയും ചേര്‍ന്നുള്ള ഹെയര്‍മാസ്‌ക് ഇതിന് ഉത്തമമാണ്. തൈരിലെ ഫംഗസിനെതിരേ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഹെയര്‍ ഫോളിക്കളുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നവ നീക്കം ചെയ്യാന്‍ സഹായിക്കും. 

തയ്യാറാക്കുന്നവിധം

കുറച്ച് ഉലുവയെടുത്ത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇത് രാവിലെയെടുത്ത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത്  തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. താരന്‍ മൂലമുള്ള ചൊറിച്ചിലില്‍നിന്നും നിങ്ങള്‍ക്ക് ഉടനടി മോചനം ലഭിക്കും. 

4. കെട്ടുപിണഞ്ഞ മുടിക്ക് തൈര്-വാഴപ്പഴം ഹെയര്‍മാസ്‌ക്

വരണ്ട കെട്ടുപിണഞ്ഞ മുടി വളര്‍ച്ചയെ സാരമായി ബാധിക്കും. തൈരും വാഴപ്പഴവും ചേര്‍ത്തുണ്ടാക്കിയ മാസ്‌ക് ഇതിനുള്ള മികച്ച മാര്‍ഗമാണ്.

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത വാഴപ്പഴം തൈരില്‍ ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ഇത് തലമുടിയില്‍ പുരട്ടി 20 മിനിറ്റ് കാത്തിരിക്കുക. ആഴ്ചയില്‍ രണ്ടുതവണ വെച്ച് ഇത് തുടരുക. 

5. മുടി കൊഴിച്ചില്‍ മാറ്റാന്‍ തൈര് മാസ്‌ക്

തലയില്‍ അടിഞ്ഞുകൂടി അഴുക്കും ആരോഗ്യമില്ലാത്ത തലയോട്ടിയും മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. തൈരുമാത്രമുപയോഗിച്ചുള്ള ഹെയര്‍മാസ്‌ക് ഇതിന് പ്രതിവിധിയാണ്. 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കുറച്ച് തൈര് എടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അഞ്ചുമിനിറ്റ് നേരത്തേക്ക് തലയോട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. തലമുടി കൊഴിയുന്നത് കുറയ്ക്കുകയും

Content highlights: yogurt hair masks for hair fall Dandruff