ണുപ്പുകാലത്ത് ചര്‍മ്മത്തിന് പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ചര്‍മം വരളുന്നതും വിണ്ടുകീറുന്നതും ഇക്കാലത്ത് പതിവാണ്. ചര്‍മ്മത്തിന്റെ ഏറ്റവും മുകളിലുള്ള പാളികളില്‍ ജലാംശം കുറയുമ്പോഴാണ് ചര്‍മം വരണ്ടുപോവുന്നത്.അതോടെ സ്‌നിഗ്ധതയും മാര്‍ദവവും നഷ്ടപ്പെട്ട് ചര്‍മം പരുപരുത്തതായി മാറുന്നു. സാധാരണ ചര്‍മമുള്ളവരില്‍ പോലും ഇങ്ങനെ സംഭവിക്കാം. ചര്‍മ്മത്തെ വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ തണുപ്പുകാലത്തെ പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാം

 • കുളിക്കാന്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കുക. അധികം സമയമെടുത്ത് കുളിക്കുന്നതൊഴിവാക്കുക. ഇത് ചര്‍മത്തിലുള്ള എണ്ണമയവും ജലാംശവും കൂടുതല്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. 
 • കുളിക്കാന്‍ വീര്യം കുറഞ്ഞ സോപ്പോ ബോഡി വാഷോ ഉപയോഗിക്കുക.
 • കുളികഴിഞ്ഞാല്‍ നേരിയ നനവോടെ തന്നെ മോയിസ്ച്ചറൈസിങ് ക്രീം പുരട്ടണം. 
 • ദിവസവും രണ്ട് നേരമെങ്കിലും മോയിസ്ച്ചറൈസര്‍ പുരട്ടുക. അവരവരുടെ ചര്‍മത്തിനു ചേരുന്ന സോപ്പ്, മോയിസ്ച്ചറൈസര്‍ എന്നിവ തിരഞ്ഞെടുക്കുക.
 • ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പും മോയിസ്ച്ചറൈസര്‍ പുരട്ടുക. 
 • പാത്രം കഴുകുകയോ തുണി നനയ്ക്കുകയോ ചെയ്താല്‍ അതിനുശേഷം കൈയില്‍ ഹാന്‍ഡ് ക്രീം പുരട്ടണം. വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുക.
 • ചര്‍മത്തില്‍ സ്‌ക്രബറുകള്‍ അധികം ഉപയോഗിക്കരുത്. അത് ചര്‍മത്തെ കൂടുതല്‍ സെന്‍സിറ്റീവാക്കും. 
 • വസ്ത്രങ്ങള്‍ ദിവസത്തില്‍ രണ്ടുനേരം മാറ്റണം.
 • എക്‌സിമ, സോറിയാസിസ് എന്നീ ചര്‍മ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചര്‍മസംരക്ഷണം നടത്തണം.
 • മുഖം കഴുക്കാന്‍ ക്രീം ബേസ്ഡ് ക്ലെന്‍സിങ് ലോഷനുപയോഗിക്കുക. ടോണറില്‍ അടങ്ങിയ ആല്‍ക്കഹോള്‍ ചര്‍മ്ം കൂടുതല്‍ വരള്‍ച്ചയുണ്ടാക്കാന്‍ ഇടയുണ്ട്. 
 • ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കണം.
 • ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഡിസംബര്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. പുതിയ ലക്കം ആരോഗ്യമാസിക ഓണ്‍ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കൂക 

Content Highlight: winter season skin care tips, Skin Care Tips,Tips to Keep Skin Soft and Glowing In Winter