മുടി നരയ്ക്കുന്നത് പ്രായമേറും തോറും ഉണ്ടാവുന്ന സ്വാഭാവിക പ്രക്രിയ ആണ്. എന്നാല്‍ 25 വയസ്സിന് മുന്‍പ് മുടി നരച്ചു തുടങ്ങിയാല്‍ അതിനെ അകാലനരയായി കണക്കാക്കാം. 

പ്രധാനമായും ജനിതക കാരണം കൊണ്ടാണ് അകാലനര ഉണ്ടാവുന്നതെങ്കിലും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ് വൈറ്റമിന്‍ ബി12ന്റെ അഭാവം എന്നിവ കൊണ്ടും അകാലനര ഉണ്ടാകാം. 

പുരുഷന്മാരില്‍ കാണുന്ന തരത്തില്‍ സ്ത്രീകളിലും താടി, മേല്‍ ചുണ്ട്  തുടങ്ങിയ ഭാഗങ്ങളില്‍ അമിതരോമ വളര്‍ച്ച ഉണ്ടാവുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും സാധാരണയായി കാണുന്നതു പോളിസ്റ്റിക് ഓവറി സിന്‍ഡ്രം എന്ന അവസ്ഥയിലാണ്. ഇവരില്‍ കഷണ്ടിയും കണ്ടുവരാറുണ്ട്. 

വയറിലും നെഞ്ചിലും പ്രത്യേക രീതിയില്‍ അമിത രോമവളര്‍ച്ചയുള്ള സ്ത്രീകളില്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ടതാണ്. 

Content Highlight: premature graying of hair, Reasons for premature graying of hair