ക്ഷ്യവസ്തുക്കളോ മേക്കപ്പ് സാധനങ്ങളോ എന്തുമായിക്കോട്ടെ. അവയ്‌ക്കെല്ലാം ഒരു എക്‌സ്പയറി ഡേറ്റ് ഉണ്ട്. അത് ശ്രദ്ധിക്കാതെ ഉപയോഗിച്ചാല്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. 

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്‌സിറ്റിക് തിരിച്ചറിയാം

  • നാളുകള്‍ക്ക് ശേഷം ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. 
  • പൊതുവേ എല്ലാ ബ്രാന്‍ഡ് ലിപ്സ്റ്റിക്കുകള്‍ക്കും 12-18 മാസത്തെ ഷെല്‍ഫ് ലൈഫ് ആണ് ഉണ്ടാവുക. 
  • ഉപയോഗിക്കുന്നതിന്റെ മുന്‍പായി അതിന്റെ മണം ശ്രദ്ധിക്കുക. മണത്തില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലാക്കാം. 
  • ലിപ്സ്റ്റിക്കിന് ഈര്‍പ്പം ഉണ്ടോയെന്നും ചുണ്ടില്‍ പുരട്ടുമ്പോള്‍ തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ നീങ്ങുന്നുണ്ടോയെന്നും പരിശോധിക്കുക. 

കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍

  • കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഒപ്പം ബാക്ടീരിയ ഉണ്ടാകാനും ഇടയാക്കും. അത് വായ്ക്കു ചുറ്റും ചൊറിച്ചില്‍ ഉണ്ടാകാന്‍ ഇടയാക്കും. 
  • ലിപ്സ്റ്റിക്കില്‍ ലാനോലിന്‍ എന്നൊരു വസ്തുവുണ്ട്. ഇത് അലര്‍ജിക്കും ചുണ്ടുവരള്‍ച്ചയ്ക്കും വേദനയ്ക്കും ഇടയാക്കും. 
  • കാലാവധി കഴിഞ്ഞ ലിപ്സ്റ്റിക്കിലെ ലാനോലിന് ആഗിരണശേഷി കൂടുതലാണ്. ഇത് പൊടി, ബാക്ടീരിയ, വൈറസ്, വായുവിലെ ഘനലോഹങ്ങള്‍ എന്നിവയെ ആഗിരണം ചെയ്യും. ഇത് ചുണ്ടില്‍ അവയുടെ സാന്നിധ്യം ഉണ്ടാകാന്‍ ഇടയാക്കും. അതിനാല്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുമ്പോള്‍ ഇവ ശരീരത്തിലേക്ക് കടക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ലിപ്സ്റ്റിക്കില്‍ ഉയര്‍ന്ന അളവില്‍ ലെഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നത് ലെഡ് പോയിസണിങ്ങിന് ഇടയാക്കുന്നു. ഇത് ഭാവിയില്‍ വൃക്ക തകരാറുകള്‍, അനീമിയ, മസ്തിഷ്‌ക തകരാറുകള്‍, ബ്രെയിന്‍ ന്യൂറോപ്പതി എന്നിവയ്ക്ക് ഇടയാക്കുന്നു. 
  • ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ബി.എച്ച്.എ. ഉള്‍പ്പടെയുള്ള പ്രിസര്‍വേറ്റീവുകളും മറ്റും ചെറിയതോതില്‍ കാന്‍സര്‍കാരികള്‍ അടങ്ങിയതാണ്. അതിനാല്‍ കാലാവധി കഴിഞ്ഞവ അപകടസാധ്യത വര്‍ധിപ്പിക്കും. 

Content Highlights: Health problems after using expired lipstick

Courtesy: TIO