ണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ജീവിതചര്യയിലുള്ള മാറ്റങ്ങൾ, മാനസിക പിരിമുറുക്കം, അലർജി, ഉറക്കക്കുറവ്, അയേൺ അപര്യാപ്തത, തുടർച്ചയായി കംപ്യൂട്ടർ അല്ലെങ്കിൽ ടി.വി. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുക, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.

കറുപ്പ് കുറയ്ക്കുന്ന ലേപനങ്ങൾ സൺസ്ക്രീൻ മുതലായവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. മീസോതെറാപ്പി, കെമിക്കൽ പീലിങ് തുടങ്ങിയ ചികിത്സാരീതികളും ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചിട്ടയായ ജീവിതശൈലി
  • പോഷകാഹാരം
  • തുടർച്ചയായി കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്ക് കണ്ണുകൾക്ക് വിശ്രമം കൊടുക്കണം.
  • ഉറങ്ങുന്നതിന് മുൻപ് ഐ ക്രീം ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക.
  • ദിവസം എട്ടുമണിക്കൂർ ഉറങ്ങുന്നത് നല്ലതാണ്.
  • കണ്ണിന് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താൻ കണ്ണിന് യോജിച്ച വ്യായാമങ്ങൾ ചെയ്യണം.

ബ്ലാക്ക്ഹെഡ്സ് മാറ്റാനാകുമോ?

എണ്ണമയം കൂടുതലുള്ള ചർമമുള്ളവർക്കാണ് കാരകൾ (ബ്ലാക്ക്ഹെഡ്സ്) ഉണ്ടാകുന്നത്. കാരകൾ സാധാരണമായി കൗമാരദശയിലാണ് പ്രത്യക്ഷപ്പെടുന്നത്. നെറ്റിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കാരകൾ സൂര്യരശ്മികൾ ഏൽക്കുന്നതുകൊണ്ടാകാം. അതുപോലെ അമിതമായ കോസ്മറ്റിക് ഉപയോഗവും കാരയുണ്ടാകാൻ ഇടയാക്കുന്നു.

റെറ്റിനോയ്‌ഡ് ചേർന്ന ലേപനങ്ങളും സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ് വാഷുകളും ഫലപ്രദമാണ്. ജെറ്റ്പീൽ, കെമിക്കൽ പീൽ, മൈക്രോ ഡെർമാബ്രേഷൻ എന്നീ നൂതന ചികിത്സാരീതികളുമുണ്ട്.

Content Highlights:Dark Circles Under Your Eyes Causes and Treatments, Health, Skin Care