കോസ്മറ്റിക് സർജറി നടത്തുമ്പോൾ സംഭവിച്ച ഗുരുതരമായ പിഴവ് തന്റെ ജീവിതം തകർത്തെന്ന് ചൈനീസ് നടിയും ഗായികയുമായ ഗാവോ ലിയു.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വെയ്ബോയിലാണ് നിർജ്ജീവമായ തന്റെ മൂക്കിന്റെ ചിത്രങ്ങൾ സഹിതം ഗാവോ ലിയു പുറത്തുവിട്ടത്.

മൂക്കിന് ഭംഗി കൂട്ടാനുള്ള ഒരു കോസ്മറ്റിക് സർജറിക്ക് ഒക്ടോബറിലാണ് ഗുവാൻസോവിലെ ഒരു കോസ്മറ്റിക് സർജറി ഹോസ്പിറ്റലിൽ എത്തിയത്. ഒരു സുഹൃത്താണ് സർജനെ പരിചയപ്പെടുത്തിയത്. തുടർന്ന് മൂക്കിൽ സർജറി നടത്തി. എന്നാൽ മുറിവുണങ്ങും മുൻപേ പ്രശ്നങ്ങൾ തുടങ്ങി. മൂക്കിന്റെ അറ്റത്തെ കോശങ്ങൾ പതിയെ നിർജ്ജീവമായി കറുപ്പുനിറത്തിലായി. നെക്രോട്ടിക് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. നാലുമണിക്കൂർ നീണ്ട ആ ശസ്ത്രക്രിയ തന്റെ ജീവിതത്തിന് മേൽ തന്നെ കരിനിഴൽ വീഴ്ത്തുന്നതിന്റെ തുടക്കമായിരുന്നുവെന്ന് ലിയു പറയുന്നു.

Gao Liu, a Chinese rising singer and actress, has warned about the dangers of cosmetic surgery by sharing pictures of...

Posted by ShanghaiEye on Thursday, February 4, 2021

പ്ലാസ്റ്റിക് സർജറി നടത്തിയ ആശുപത്രിയ്ക്ക് ആ സർജറി ചെയ്യാനുള്ള അനുമതി ഇല്ലായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഗാവോ ലിയു പറയുന്നു.

അഞ്ച് മില്യൺ ഫോളോവേഴ്സുള്ള ലിയു സർജറിക്ക് മുൻപും ശേഷവുമുള്ള തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന ഈ ചിത്രങ്ങൾ വൈറലായതോടെ ലിയുവിന് പിന്തുണയുമായി ഹാഷ്ടാഗ് കാമ്പയിനുമായി ഫോളോവേഴ്സ് രംഗത്തെത്തിയിട്ടുണ്ട്. കോസ്മറ്റ്ക് സർജറി രംഗത്തെ നിയമങ്ങൾ ശക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Content Highlights:Chinese Star Gao Liu Shares Shocking Pics Of Botched Nose Surgery, Health, Beauty, Cosmetic Surgery