രിക്കൽ ടാറ്റൂ ചെയ്താൽ താനെ മാഞ്ഞുപോകാറില്ല. ടാറ്റൂ മായ്ക്കാൻ ലേസർ ചികിത്സ തന്നെ വേണ്ടിവരും. ലേസർ ചികിത്സ തുടങ്ങുന്നതിന് മുൻപ് ടാറ്റൂ മായ്ക്കുവാനായി ഡെർമാബ്രേഷൻ, ടി.സി.എ. പീൽ, സാലബ്രേഷൻ (ഉപ്പ് ഉപയോഗിച്ചുള്ള അബ്രേഷൻ) മുതലായ രീതികളാണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ ക്യൂ സ്വിച്ച്ഡ് എൻ.ഡി. യാഗ് ലേസർ ടാറ്റൂ നീക്കം ചെയ്യുന്ന കാര്യത്തിൽ വലിയ മാറ്റം വരുത്തി. കറുപ്പ്, നീല എന്നീ നിറങ്ങളിലുള്ള ടാറ്റൂ വേഗം മായ്ക്കാൻ കഴിയും. എന്നാൽ മഞ്ഞ, ഫഌറസന്റ് നിറങ്ങൾ എന്നിവ മായ്ക്കാൻ സമയമെടുക്കും. മരവിപ്പിക്കാനുള്ള മരുന്നുപുരട്ടി ഒരു മണിക്കൂറിന് ശേഷം ലേസർ അടിക്കുന്നു. ഏതാണ്ട് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ചുവപ്പും തടിപ്പും ഉണ്ടാകാം. ബ്ലീഡിങ് സ്പോട്ടുകളും പ്രതീക്ഷിക്കാം. 24 മണിക്കൂർ കഴിയുമ്പോഴേക്കും പൊറ്റ(scab) ഉണ്ടാകുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് അടർന്ന് പോവുകയും ചെയ്യും.

ലേസർ ചെയ്ത ഭാഗത്ത് ഡ്രസ്സിങ് കൊടുക്കുന്നതാണ് നല്ലത്. ചില പിഗ്മെന്റുകൾ അലർജിക് റിയാക്ഷനുണ്ടാക്കാറുള്ളതിനാൽ വെയിലത്ത് പോകാതിരിക്കണം. ചൊറിച്ചിലും തടിപ്പും മറ്റുമൊക്കെയുണ്ടെങ്കിൽ പ്രത്യേക ചികിത്സ വേണ്ടിവരും. ടാറ്റൂ മായ്ക്കുന്ന ഭാഗത്ത് ചർമത്തിൽ നിറംമാറ്റമുണ്ടാകാനുമിടയുണ്ട്. നിറംമാറ്റം ഏറെക്കാലം നീണ്ടുനിൽക്കുകയാണെങ്കിൽ ചികിത്സിച്ച് മാറ്റാൻ സാധിക്കുന്നതാണ്.

കടപ്പാട്:
ഡോ. നന്ദിനി നായർ
കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്
ക്യൂട്ടീസ് ക്ലിനിക്, കൊച്ചി

Content Highlights:Can a tattoo be removed later, Health, Beauty, Tattoo, Skin Care