നിങ്ങളുടെ മുത്തച്ഛനോ മുത്തശ്ശിയോ ഓരോ കാര്യങ്ങളിലും അമിത ഉത്കണ്ഠ കാണിക്കുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, അത് ഒരുപക്ഷെ അല്‍ഷിമേഴ്‌സിന്റെ (മറവി രോഗം) സൂചനയാവാം. 

ദിനം പ്രതി ചെയ്യേണ്ട കാര്യങ്ങളും അടുത്ത ബന്ധുക്കളേയും വരെ മറന്നു പോവാന്‍ സാധ്യതയുള്ള അല്‍ഷിമേഴ്‌സ് തലച്ചോറിന്റെ താളം തെറ്റിയ പ്രവര്‍ത്തനം കൊണ്ടാണ് സംഭവിക്കുന്നത്. 

പ്രായക്കൂടുതലുള്ളവര്‍ കൂടുതല്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് അവരുടെ ശരീരത്തിലെ അമിലോയിഡ് ബീറ്റ വര്‍ധിക്കുന്നതാവാമെന്നാണ് കണ്ടെത്തല്‍. അല്‍ഷിമേഴ്‌സുമായി ബന്ധമുള്ളതാണ് ഈ ഘടകം. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായ ദു:ഖം താല്‍പര്യക്കുറവ് എന്നിവ ഉള്ളവരെക്കാള്‍ ഉത്കണ്ഠയുള്ളവരിലാണ് അമിലോയിഡ് ബീറ്റ കൂടുതല്‍ കാണുന്നത്.

അമേരിക്കന്‍ ജേണല്‍ ഓഫ് സൈക്യാട്രിയാണ് ഇതേക്കുറിച്ച് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 270 പേരാണ് ഗവേഷണത്തില്‍ പങ്കെടുത്തത്.

Content Highlight: Over Excitement and Alzheimer's, Over Excitement, Memory Loss