aged'ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് അവരുടെ ആത്മാവിനെ എടുത്തുമാറ്റുന്നതിന് തുല്യമാണ്' എന്ന് വി ശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
1825ല്‍ ലണ്ടന്‍ മെഡിക്കോ സര്‍ജിക്കല്‍ റിവ്യൂവിന്റെ എഡിറ്റര്‍ ജോസ് ജോണ്‍സണ്‍ എഴുതി: ''ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം അത് പുറത്തേക്കു വന്നതായാലും അല്ലെങ്കിലും എടുത്തുകളയുന്നതിനേക്കാള്‍ ക്രൂരമായ, അരുതാത്ത ഒരു ശസ്ത്രക്രിയ മനുഷ്യഹസ്തങ്ങള്‍ കൊണ്ട് ചെയ്യാനോ ആലോചിക്കാ നോസാധ്യമല്ല.''

അതുകഴിഞ്ഞ് കേവലം 150 വര്‍ഷംകൊണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ (ഹിസ്റ്ററക്ടമി) സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ചെയ്യപ്പെടുന്ന ശസ്ത്രക്രിയകളിലൊന്നായി മാറി. ഇന്നും സിസേറിയന്‍ കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവുമധികം നടക്കുന്ന ശസ്ത്രക്രിയ ഗര്‍ഭപാത്രം നീക്കം ചെയ്യലാണ്. ശരിയായ അവസരത്തില്‍ പരിചയസമ്പന്നമായ കൈകള്‍കൊണ്ട് ചെയ്താല്‍ ഒരുപക്ഷേ, സ്ത്രീയുടെ ജീവിതത്തേയും ആരോഗ്യത്തേയും ഏറ്റവും കൂടുതല്‍ സമ്പുഷ്ടമാക്കുന്ന ഒരു ശസ്ത്രക്രിയയാണത് എന്നാണ് ആധുനിക ശാസ്ത്രം വിശ്വസിക്കുന്നത്.

നീക്കം ചെയ്യല്‍ എന്തിന്?

ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന മുഴകള്‍ ഒരു പ്രധാന കാരണമാണ് (30(). അമിതരക്തസ്രാവം ഉണ്ടാക്കുന്നതും മൂത്രസഞ്ചിയിലും മറ്റും സമ്മര്‍ദ്ദമേല്‍പിക്കത്തക്ക വ ലുതുമായ മുഴകള്‍ ഉണ്ടെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാതെ നിര്‍വാഹമില്ല. മറ്റുചികിത്സകള്‍കൊണ്ട് മാറാനാകാത്ത രക്തസ്രാവം ഗര്‍ഭാശയം നീക്കം ചെയ്യുന്നതിനുള്ള പ്രധാന കാരണമാ ണ് (20-30(). അണ്ഡാശയത്തിലെ കാന്‍സര്‍, ഗര്‍ഭാശയത്തിലേയോ ഗര്‍ഭാശയഗളത്തിലേയോ കാന്‍സര്‍, ഗര്‍ഭാശയത്തിന്റെ താഴ്ച എന്നീ സാഹചര്യങ്ങളിലും ഗര്‍ഭാശയം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കും.

ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ തീരുമാനമെടുത്തതിനുശേഷം രോഗിയെ അതിന്റെ സാഹചര്യങ്ങളെക്കുറിച്ചും അതുകഴിഞ്ഞാല്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവും ലൈംഗികവുമായ പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്. ഏതുതരം ഹിസ്റ്ററക്ടമി ആണ് വേണ്ടത് എന്ന് ഡോക്ടറുമായി സംസാരിച്ച് തീരുമാനിക്കണം. കാരണം ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് വിശ്രമകാലാവധിയില്‍ വ്യത്യാസം വരും. പണച്ചെലവിലും വ്യത്യാസംവരാം. രോഗിയുടെ സാ ഹചര്യം അനുസരിച്ച് ഇത്തിരഞ്ഞടുക്കാം.

ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചാല്‍ ശസ്ത്രക്രിയയ്ക്കു മുമ്പ് ഗര്‍ഭാശയഗള കാന്‍സര്‍ ഇല്ല എന്നു ഉറപ്പുവരുത്താന്‍ ഒരു പാപ്‌സ്മിയര്‍ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ മതിയായ ചികിത്സ ചെയ്യുന്നതിനാണിത്.

പ്രസവത്തോടൊപ്പം ഗര്‍ഭപാത്രം നീക്കല്‍

ഹിസ്റ്ററക്ടമി ചെയ്യുന്നത് മിക്കവാറും സന്ദര്‍ഭങ്ങളിലും മുന്‍കൂട്ടി ആലോചിച്ച് തീരുമാനിച്ചിട്ടാണ്. അടിയന്തരഘട്ടത്തില്‍ ചെയ്യേണ്ടിവരുന്നത് പ്രസവസംബന്ധമായ അത്യാഹിത സാഹചര്യങ്ങളില്‍ മാത്രം - പ്രസവത്തിനുശേഷം ഉണ്ടാകുന്ന നിയന്ത്രിക്കാനാവാത്ത രക്തസ്രാവം, ഗര്‍ഭാശയവേദന , ഗര്‍ഭാശയഗളത്തിലും മറ്റും ഉണ്ടാകുന്ന ഗര്‍ഭം തുടങ്ങിയ അവസരങ്ങളില്‍.

അണ്ഡാശയം നീക്കല്‍

അണ്ഡാശയത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. 1) സ്ത്രീബീജം ഉല്‍പാദിപ്പിക്കല്‍, 2) ആര്‍ത്തവവും മറ്റു സൈ്ത്രണ ലൈംഗിക സ്വഭാവങ്ങളും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കല്‍. ഈധര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ട് 40ല്‍ താഴെ പ്രായമുള്ള സ്ത്രീകളില്‍ അണ്ഡാശയങ്ങളില്‍ കുഴപ്പമില്ലെങ്കില്‍ എടുത്തുമാറ്റാറില്ല. 40നു മുകളില്‍ ഉള്ളവരുടെ കാര്യത്തില്‍ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനം എടുക്കാറുള്ളൂ. എന്നാല്‍ 45 വയസ്സിനു മുകളില്‍ ഉള്ളവരുടെ അണ്ഡാശയം നിലനിര്‍ത്താറില്ല; കാരണം അണ്ഡാശയമുള്ളതുകൊണ്ട് പ്രത്യേക പ്രയോജനം ഇല്ല എ ന്നതുതന്നെ.

ഗര്‍ഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മൂന്നു വിധത്തിലുള്ളതാണ്.

1. വയറു കീറിയിട്ടുള്ള ശസ്ത്രക്രിയ

2. യോനീനാളത്തിലൂടെ

3. താക്കോല്‍ദ്വാര ശസ്ത്രക്രിയ

വയറു കീറിയുള്ള ശസ്ത്രക്രിയ: ഇങ്ങനെയുള്ള ഗര്‍ഭാശയം നീക്കലാണ് കഴിഞ്ഞ കാലങ്ങളില്‍ ഏറ്റവുമധികം ചെയ്തുവന്നത്. ഗര്‍ഭാശയം മുഴുവനായോ ഗര്‍ ഭാശയത്തിന്റെ മുകള്‍ഭാഗം അതായത് സെര്‍വിക്‌സ് നിലനിര്‍ത്തി ബാക്കി ഭാഗം മാത്രമായോ അണ്ഡാശയവും ഗര്‍ ഭപാത്രവും ഒരുമിച്ചോ ഈ മാര്‍ഗത്തിലൂടെ ചെയ്യാവുന്നതാണ്. ഇതിന്റെ ദോഷങ്ങള്‍ പ്രധാനമായും മൂന്നാണ്.
1. ആശുപത്രിയിലും വീട്ടിലുമായി ദീര്‍ഘകാല വിശ്രമം. 2. വയറില്‍ നീളം കൂടിയ മുറിവ്.
3. അതുകൊണ്ടുണ്ടാവുന്ന പ്രയാസങ്ങളും വേദനയും

അണുബാധയും. മാംസപേശികളില്‍ പിന്നീട് ഉണ്ടാവുന്ന ശക്തിക്കുറവുമൂലം ഹെര്‍ണിയ ഉണ്ടാവാനും സാധ്യതയുണ്ട്. മൂന്നു ദിവസംകൊണ്ട് എഴുന്നേറ്റു നടക്കാന്‍ കഴിയുമെങ്കിലും സാധാരണ ജോലികള്‍ 12 മാസത്തിനുശേഷമേ നിര്‍വഹിക്കാനാവൂ. പൂര്‍ണ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവ് ഓരോ രോഗിയിലും വ്യത്യസ്തമായിരിക്കും. ലൈംഗികബന്ധം 68 ആഴ്ചകള്‍ക്കു ശേഷമേ പാടുള്ളൂ. ആരോഗ്യനിലയ്ക്കനുസരിച്ചും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രവുമേ ജോലി ചെയ്യാന്‍ കഴിയുള്ളൂ. സാധാരണ ഗതിയില്‍ ആശുപത്രി വിട്ട് 12 ആഴ്ചകള്‍ക്കുശേഷം ചെറിയ ജോലികള്‍ ആവാം.

യോനീനാളത്തിലൂടെ ഗര്‍ഭപാത്രം നീക്കല്‍:

ഗര്‍ഭപാത്രത്തിലേക്കുള്ള വഴി യോനീനാളത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ ശസ്ത്രക്രിയയ്ക്ക് വയറ്കീറിയുള്ള ശസ്ത്രക്രിയയേക്കാള്‍ പല മെച്ചങ്ങളുണ്ട്. വയറ് കീറുമ്പോള്‍ ചെയ്യുന്നതുപോലെ കുടലോ മറ്റ് അവയവങ്ങളോ സ്​പര്‍ശിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓപ്പറേഷനുശേഷം വയറിന്റെ പ്രശ്‌നവും കാണാറില്ല. അമി ത വണ്ണവും പ്രായക്കൂടുതലും മറ്റു രോഗങ്ങളുമുള്ളവര്‍ക്ക് ഇതാണ് നല്ല മാര്‍ഗം.14 ആഴ്ചവരെ വലിപ്പം ഉള്ള ഗര്‍ഭപാത്രം ഇതുവഴി നീക്കം ചെയ്യാവുന്നതാണ്. അണ്ഡാശയവും ഇതുപോലെ നീക്കംചെയ്യാം. യോനീനാളത്തിലൂടെയുള്ള ഓപ്പറേഷന്‍ പരിഗണിക്കാന്‍ വയ്യാത്ത അവസ്ഥകളും ഉണ്ട്: വളരെ വലിപ്പക്കൂടുതലുള്ള ഗര്‍ഭാശയ മുഴകള്‍ , വലിയ അണ്ഡാശയ മുഴകള്‍ , കാന്‍സര്‍ സംശയിക്കുന്ന സാഹചര്യങ്ങള്‍, ഗര്‍ഭാശയം മറ്റ് അവയവങ്ങളുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥ എന്നിവയാണ് അവ. ഈ ശസ്ത്രക്രിയയ്ക്കുശേഷം 23 ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാം. സാധാരണ ഗതിയില്‍ ഒരു മാസമാണ് വിശ്രമം വേ ണ്ടിവരിക. ഈ കാലയളവില്‍ ഭാരമുള്ളതൊന്നും പൊക്കിയെടുക്കരുത്. മലബന്ധം വരാതെനോക്കുകയും വേണം.

താക്കോല്‍ദ്വാര ശസ്ത്രക്രിയ: യോനി വഴിയുള്ള ശസ്ത്രക്രിയയുടെ എല്ലാ ഗുണങ്ങളും ഇതിനുണ്ട്. മാത്രമല്ല, അതില്‍ക്കൂടുല്‍ സൗകര്യങ്ങളും സമയലാഭവും ഉണ്ട്. ഇന്നത്തെ കാലത്ത് ഓപ്പറേഷനു ശേഷമുള്ള ദീര്‍ഘകാലവിശ്രമം വളരെയധികം ബുദ്ധി
മുട്ടുള്ളതാണ്. അതിനാല്‍ ലാപ്രോസേ്കാപിക് ഹിസ്റ്ററക്റ്റമിയുടെ പ്രചാരം ഏറിവരികയാണ്. യോനി വഴിയുളള ശസ്ത്രക്രിയയില്‍ വസ്തിപ്രദേശം പരിമിതമായി മാത്രമേ കാണുകയുള്ളൂ. എന്നാല്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ ഉള്‍ഭാഗങ്ങള്‍ വളരെ വ്യ ക്തമായും വിശാലമായും കാണാം. ഓപ്പറേഷനു ശേഷമുള്ള വേദന വളരെകുറവാണ്. വേദന കുറയ്ക്കുന്നതിനുള്ള മരുന്നും വളരെ കുറഞ്ഞ അളവില്‍ ഉപയോഗിച്ചാല്‍ മതി. ഓപ്പറേഷന്‍ കഴിഞ്ഞ് 12 മണിക്കൂറുകള്‍ക്കുശേഷം രോഗിക്ക് വീട്ടിലേക്കു പോകാം. ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ ജോലികളും ചെ യ്യുവാന്‍ കഴിയും. വലിയ ശസ്ത്രക്രിയ ചെ യ്യുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങളും ശാരീരികവും മാനസികവുമായുള്ള സംഘര്‍ഷങ്ങളും ഇവിടെ ഉണ്ടാവുന്നില്ല.

രോഗിയെ മയക്കിയതിനുശേഷമാണ് ലാപ്രോസേ്കാപിക് ശസ്ത്രക്രിയ ചെയ്യുക. പൊക്കിള്‍കുഴിയില്‍ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ ടെലിസേ്കാപ്പ് വയറിലേക്ക് കടത്തുന്നു. അപ്പോള്‍ വയറിനുള്ളിലെ അവയവങ്ങള്‍ വ്യക്തമായി സ്‌ക്രീനില്‍ തെളിയുന്നു. 5 മില്ലീമിറ്റര്‍ വലിപ്പമുള്ള 23 ചെറിയ സുഷിരങ്ങള്‍ ഉണ്ടാക്കി അതിലൂടെ ഓപ്പറേഷനുള്ള ഉപകരണങ്ങള്‍ കടത്തിവിടുന്നു. സ്‌ക്രീനില്‍ നോക്കിയാണ് സാധാരണ ശസ്ത്രക്രിയ നടത്തുന്നത്. ഉണ്ടാക്കുന്ന ചെറിയ ദ്വാരങ്ങള്‍ തുന്നുകയോ കെട്ടുകയോ ചെയ്യാതെ വളരെ പെട്ടെന്ന് ഉണങ്ങുന്നു.

മറ്റു രണ്ട് ശസ്ത്രക്രിയകളേക്കാള്‍ ഇതിന് ചെലവ് അല്‍പം കൂടുതലാണ്. പക്ഷേ, മേല്‍പ്പറഞ്ഞ വ്യക്തമായ മെച്ചങ്ങള്‍ ഉള്ളതിനാല്‍ അധികം ചെലവ് കണക്കിലെടുക്കാതെ മിക്കവരും ലാപ്രോസേ്കാപിക് ശസ്ത്രക്രിയതന്നെ തിരഞ്ഞെടുക്കുന്നു. വയറ് തുറന്ന് ചെയ്യുന്നതുപോലെ മഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്യാന്‍ സാധ്യമാകുമോ എന്ന സംശയം ചിലര്‍ക്കുണ്ട്. സാധ്യമാകും എന്നതാണ് സത്യം.

ശസ്ത്രക്രിയയ്ക്കുശേഷം

അണ്ഡാശയങ്ങള്‍ നീക്കുന്ന സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നിര്‍ദേശിക്കാറുണ്ട്. ഹൃദയത്തേയും എല്ലുകളേയും സംരക്ഷിക്കുവാന്‍ വേണ്ടിയാണിത്. ഹിസ്റ്ററക്ടമി ചെയ്തവരിലും ആര്‍ത്തവം നിലച്ചവരിലും ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത ഏകദേശം ഒരുപോലെയാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയുന്നതാണ് കാരണം. ലൈംഗിക മരവിപ്പും സംതൃപ്തി അനുഭവപ്പെടാതിരിക്കലുമാണ് ഇതുകൊണ്ടുണ്ടാകാവുന്ന മറ്റു പ്രശ്‌നങ്ങള്‍. ഗര്‍ഭപാത്രം നീക്കിയശേഷം ചില സ്ത്രീകള്‍ക്ക് ഉത്ക ണു, ഉറക്കക്കുറവ്, മറവി, ചില വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവ കാണാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാ ണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതുകൊണ്ട് ലൈംഗികജീവിതത്തിന് യാതൊരു തടസ്സവും ഉണ്ടാകുന്നില്ല.

ആഹാരക്രമം

40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഭക്ഷണത്തില്‍ സോയാബീന്‍ (ദിവസേന 50 ഗ്രാം) ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഹോര്‍മോണ്‍ ചികിത്സ ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റ്, പപ്പായ, തക്കാളി, തണ്ണിമത്തന്‍, സോയാബീന്‍, ചേമ്പ്, ചേന എ ന്നിവയിലെല്ലാം ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഹിസ്റ്ററക്ടമിക്കുശേഷം ശരിയായ ഭക്ഷണക്രമം, വ്യായാമം, മനസ്സമ്മര്‍ദനിയന്ത്രണം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാം.

ഡോ. പി.എന്‍.അജിത

ഗൈനക്കോളജിസ്റ്റ് & ലാപ്രോസേ്കാപിക് സര്‍ജന്‍
ബേബി മെമ്മോറിയല്‍ ഹോസ്​പിറ്റല്‍,
കോഴിക്കോട്