ലോറിയിൽ കുറവാണെങ്കിലും പ്രോട്ടീന്റെ സ്രോതസ്സാണ് മുളപ്പിച്ച പയറുവർഗങ്ങൾ. അതുമാത്രമല്ല, ഫോളേറ്റും മഗ്നീഷ്യവും ഫോസ്‌ഫറസും മാംഗനീസും വിറ്റാമിനുകളായ സിയും കെയും മുളപ്പിച്ച പയറുവർഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കുന്നതോടെ ഇവയുടെ പോഷകമൂല്യം പതിൻമടങ്ങായി വർധിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ ഷുഗർ നില നിയന്ത്രിക്കാനും ഇത് വളരെ സഹായകരമാണ്. എന്നാൽ മുളപ്പിച്ച പയറുവർഗങ്ങൾ പച്ചയ്ക്ക് കഴിക്കുന്നത് ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമാകുമെന്ന് പറയുന്നുണ്ട്. ഇതിൽ കാര്യമുണ്ടോയെന്ന് അറിയാം.

വേവിക്കാത്ത മുളപ്പിച്ച പയർ കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധയേൽക്കാനുളള സാധ്യതയുണ്ട്. ഇ-കോളി, സാൽമൊണെല്ല പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. പലരിലും വേവിക്കാത്ത മുളപ്പിച്ച പയറുവർഗങ്ങൾ കഴിച്ച് 12-17 മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കുട്ടികളിലും ഗർഭിണികളിലും പ്രായമായവരിലും അപകടസാധ്യത വർധിപ്പിക്കാനിടയുണ്ട്.

വിദഗ്ധർ അഭിപ്രായപ്പെടുന്നത് വേവിച്ച ഭക്ഷണത്തെ അപേക്ഷിച്ച് വേവിക്കാത്ത മുളപ്പിച്ച പയർ ദഹിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്. വേവിക്കാത്ത രൂപത്തിലുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാൻ നമ്മുടെ ശരീരത്തിന് കഴിവ് പോര. ചെറുതായി ഒന്ന് പാകം ചെയ്താൽ ഇവ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനാകും.

വേവിക്കാത്ത മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുന്നത് എല്ലാവരിലും പ്രശ്നങ്ങൾക്കിടയാക്കാറില്ല. ചിലരിൽ പ്രശ്നങ്ങൾക്ക് ഇടയാക്കാം. അതിനാൽ ദഹനപ്രശ്നങ്ങൾ ഉള്ളവർ മുളപ്പിച്ച പയറുവർഗങ്ങൾ കഴിക്കുന്നതിന് മുൻപായി ഉപ്പും അല്പം വെള്ളവും ചേർത്ത് അഞ്ചോ പത്തോ മിനിറ്റ് ഒന്ന് പാകം ചെയ്യുന്നത് (ആവി കയറ്റുന്നത്) നല്ലതാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെയും അകറ്റും.

Content Highlights:Should sprouted legumes be eaten raw or cooked Which is better, Health, Food