ക്ഷണം ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എന്നാൽ കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി ശരീരത്തിൽ അടിയുന്നതിനാലാണ് പലരും  ഭക്ഷണം ഒഴിവാക്കുന്നതും ഡയറ്റിംഗ് നടത്തുന്നതുമെല്ലാം.  മതിയായ വ്യായമമില്ലാതെ വരുമ്പോഴാണ് ഭക്ഷണം കൊഴുപ്പായി ശരീരത്തിൽ അടിയുന്നതും തടിവെക്കുന്നതും. കഴിക്കുന്ന ഭക്ഷണത്തിൻ്റെ കലോറിക്കനുസരിച്ച് വ്യായാമം ചെയ്താൽ അമിത വണ്ണമെന്ന പ്രശ്നം നിങ്ങളെ അലട്ടുകയില്ല. എന്നാൽ ഇതിന് കഴിക്കുന്ന ഭക്ഷണത്തിൻ്റെ കലോറി അറിയണമെന്നത് പ്രധാനമാണ്. നിങ്ങൾക്കിഷ്ടപ്പെട്ട ചില ഭക്ഷണങ്ങളും അവയ്ക്ക് വേണ്ട  വ്യായമങ്ങളും ഇതാ

ഒരു കഷ്ണം ചീസ് പിസ്സ: 272 കലോറി = സ്കിപ്പിങ്

pizza

ഏകദേശം 35 മിനിറ്റ് സമയം സ്കിപ്പിങ് ചെയ്താൽ  ഒരു കഷ്ണം ചീസ് പിസ്സയിലൂടെ ശരീരത്തിലെത്തിയ കൊഴുപ്പ് ഒഴിവാക്കാനാകും. എന്നാൽ കൂടുതൽ പിസ്സ കഴിക്കും തോറും കൂടുതൽ സമയം സ്കിപ്പിങ് ചെയ്യേണ്ടി വരും.

ബര്‍ഗര്‍: ഏകദേശം 343 കലോറി = സ്റ്റെപ്പ് കയറാം

burger

പ്രിയപ്പെട്ട ബര്‍ഗര്‍ നമുക്ക്  ഒഴിവാക്കാനാവാത്ത വിഭവമാണ്.   അരമണിക്കൂര്‍ സമയം സ്റ്റെപ്പുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിലൂടെ  കലോറി എരിയിച്ച് കളയാം. 

ചോക്ളേറ്റ് കേക്ക്: 235 കലോറി = ഡാൻസ് ചെയ്യാം

cake

45 മിനിറ്റ് സമയം ഇഷ്ടപ്പെട്ട ഡാൻസ് ചെയ്യാം. ഇതിലൂടെ പ്രിയപ്പെട്ട  ചോക്ളേറ്റ് കേക്ക് കഴിച്ചതിലൂടെ ശരീരത്തിലെത്തിയ കലോറി കൊഴുപ്പായി അടിഞ്ഞ് കൂടുന്നത് തടയാം. 

ഫ്രഞ്ച് ഫ്രെെസ്: 300 മുതൽ 400 വരെ കലോറി = ടെന്നീസ് കളിക്കാം

French fries

ഇനി ഫ്രഞ്ച് ഫ്രെെസ് കൊറിച്ചിരിക്കുന്ന സമയങ്ങളിൽ വണ്ണം വെക്കുമോയെന്ന ആശങ്ക വേണ്ട. 45 മിനിറ്റ് മുതൽ ഒരു മണിക്കൂര്‍ വരെ ടെന്നീസ് കളിച്ചാൽ മതി. 

മാഗി നൂഡിൽസ്: 349 കലോറി = സെെകിൾ ചവിട്ടാം

noodles

ഭക്ഷണം  ഉണ്ടാക്കാൻ മടിയുള്ളപ്പോൾ  നമ്മൾ ആശ്രയിക്കുന്നത് മാഗി നൂഡിൽസിനെയാണ്. അതിലൂടെ ശരീരത്തിലെത്തുന്ന കലോറി പുറം തള്ളാൻ അര മണിക്കൂര്‍സെെക്കിൾ ചവിട്ടിയാൽ മതി.