പ്രഭാതഭക്ഷണം എപ്പോഴും രാജകീയമായിരിക്കണമെന്നാണ് പറയാറാണ്. ഏഴ്-എട്ട് മണിക്കൂറുകള്‍ നീണ്ട ഉപവാസത്തിനുശേഷമാണ് നമ്മള്‍ പ്രഭാതഭക്ഷണം കഴിക്കുന്നത്. പ്രഭാതഭക്ഷണത്തിൽ അന്നത്തേക്ക് മുഴുവനും വേണ്ട ഊര്‍ജം അടങ്ങിയിരിക്കണമെന്നാണ് ന്യൂട്രീഷനുകള്‍ പറയാറ്. അതിനാല്‍ ആവശ്യമായ പോഷകങ്ങളെല്ലാം തന്നെ പ്രഭാതഭക്ഷണത്തിലുണ്ടായിരിക്കണം. 

പ്രഭാതഭക്ഷണമായി മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. മുളപ്പിച്ച പയറില്‍ നിറയെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ശരിയായ നടത്തിപ്പിന് ആവശ്യമായ പോഷകങ്ങളെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. 

മുളപ്പിച്ച പയര്‍ പകുതി ദഹിച്ചതുപോലെയാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയര്‍ മുളപ്പിച്ചത് പാകം ചെയ്യാനും കുറച്ച് സമയം മതി. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Content highlights: why sprouts is important in our breakfast its various-benefits