നുഷ്യ ചര്‍മത്തിൽ ഏകദേശം 64 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. 500 മില്ലി ലിറ്റർ വെള്ളം കുടിക്കുമ്പോൾ തന്നെ ചര്‍മത്തിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നു. ഭക്ഷണത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ ചര്‍മത്തിലെ എണ്ണമയം കൂടുന്നതിന് കാരണമാകുന്നത് പോലെ  നിര്‍ജലീകരണം കൊണ്ട് ചര്‍മത്തിൻ്റെ സ്വഭാവികതയും നഷ്ടമാകാം.

നിര്‍ജലീകരണത്തിലൂടെ ചര്‍മത്തിൻ്റെ സ്വഭാവിക ഇലാസ്തികത നഷ്ടപ്പെട്ട് ചുളിവുകൾ വീഴുന്നതിന് കാരണമാകുന്നു. 

ഒരു ദിവസം ധാരാളം വെള്ളം കുടിച്ചതുകൊണ്ട് മാത്രം എക്കാലവും ചര്‍മ്മം തിളങ്ങുമെന്ന് തെറ്റിദ്ധരിക്കരുത്. ചര്‍മ സംരക്ഷണത്തിനായി എട്ട് മുതൽ പത്ത് വരെ ഒൗൺസ് വെള്ളം ഇടക്കിടയായി ദിവസം മുഴുവനും കുടിക്കണം. 

(മാതൃഭൂമി ആരോഗ്യ മാസികയിൽ പ്രസിദ്ധീകരിച്ചത്)