ടി സമീറ റെഡ്ഡി ബോഡി ഫിറ്റ്‌നസ്സിനെ പറ്റിയും അതിനായി ഇപ്പോള്‍ താന്‍ തിരഞ്ഞെടുത്തിരിക്കുന്ന വഴികളെ പറ്റിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ  #FitnessFriday ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ്ങിനെ പറ്റിയാണ് താരം പുതുതായി ആരാധകരോടെ ചര്‍ച്ച ചെയ്യുന്നത്. ഫിറ്റ്‌നസ്സ് കോച്ചായ നൈലാ കപാഡിയയുമായുള്ള സംഭാഷണത്തിലാണ് സമീറ തന്റെ ഫിറ്റ്‌നസ്സ് പരീക്ഷണങ്ങള്‍ക്കുള്ള മറുപടി പറയുന്നത്. എന്ത് കഴിക്കുന്നു എന്നതല്ല എപ്പോള്‍ കഴിക്കുന്നു എന്നതാണ് പ്രധാനമെന്നാണ് താരത്തിന്റെ അഭിപ്രായം.

ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ്. മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടത്. ഇത്തരം ഡയറ്റിങ് രീതികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളെ പറ്റിയും താരം തന്റെ വീഡിയോക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്.

ഫാസ്റ്റിങില്‍ പാടില്ലാത്തത്

1. തുടക്കക്കാരാണെങ്കില്‍ 16 മണിക്കൂറില്‍ ഇടവേളകളിട്ട് ഭക്ഷണം കഴിക്കുന്നതിന് പകരം 12 മണിക്കൂര്‍ തിരഞ്ഞെടുക്കാം. പതിയെ ഭക്ഷണത്തിന്റെ ഇടവേളകള്‍ വര്‍ധിപ്പിക്കാം
2. നിങ്ങള്‍ക്ക് ഇണങ്ങുന്ന സമയരീതി തിരഞ്ഞെടുക്കാം. പന്ത്രണ്ടോ, പതിനാറോ
3. ഉപവാസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വയറു നിറയെ ഭക്ഷണം കഴിക്കരുത്. ആവശ്യത്തിന് ഭക്ഷണം പോഷക സമൃദ്ധമായ രീതിയില്‍ കഴിക്കാം.
4. ഈ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കാം
5. ഉപവാസം എടുക്കുന്നതുകൊണ്ട എക്‌സര്‍സൈസ് വേണ്ട എന്നല്ല അര്‍ത്ഥം. നല്ല ആരോഗ്യത്തിന് വ്യായാമവും വേണം.

ചെയ്യേണ്ട കാര്യങ്ങള്‍

1. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക
2. ഭക്ഷണം കഴിക്കുന്നതിന്റെ ഇടവേള ക്രമേണ വര്‍ധിപ്പിക്കുക
3. നമുക്ക് ആവശ്യമായ കലോറിക്കനുസരിച്ച് വേണം ഭക്ഷണം കഴിക്കാന്‍
4. ഉപവാസം അവസാനിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കുക.
5. നന്നായി വെള്ളം കുടിക്കാം
6. ഉറക്കം ആവശ്യത്തിന് ഉറപ്പാക്കാം
7. രാത്രി എട്ട് മണിക്കു മുന്‍പ് ഭക്ഷണം കഴിക്കുന്ന രീതിയില്‍ ഉപവാസത്തിന്റെ സമയം ക്രമീകരിക്കണം.

ഗര്‍ഭിണികള്‍ ഇത്തരം ഡയറ്റിങ് രീതികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മുലയൂട്ടുന്ന അമ്മമാര്‍ വിദഗ്ധ നിര്‍ദേശം അനുസരിച്ച് മാത്രം ഡയറ്റിങ് ശീലങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നും താരം കുറിക്കുന്നു.

Content Highlights: Sameera Reddy shares dos and don’ts of intermittent fasting