കോഴിമുട്ടയില്‍ നിന്നും ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. വേവിക്കാത്ത മുട്ട സോസ് ആക്കി കഴിച്ചതില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായി എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. സോസ് ഉണ്ടാക്കാനായി ഉപയോഗിച്ച കോഴിമുട്ടയില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ(salmonella bacteria) സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

എന്താണ് സാല്‍മൊണല്ല ബാക്ടീരിയ, എങ്ങനെയാണ് ഇത് ശരീരത്തെ ബാധിക്കുന്നത്.? 

സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്താല്‍ മാത്രമേ ഇത്തരം ബാക്ടീരിയകള്‍ നശിക്കുകയുള്ളൂ. കോഴിമുട്ട, റെഡിടു ചിക്കന്‍, ഷവര്‍മ, ചിലതരം ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയവയിലെല്ലാം ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്.

മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയ പെരുകാന്‍ കാരണമാകും. പുഴുങ്ങിയശേഷം എത്ര നേരം മുട്ട വെക്കുന്നുവോ അത്രയും അപകടകരമായ അളവില്‍ ബാക്ടീരിയ പെരുകും. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്.

മുട്ട പോലെ തന്നെ ചിക്കനിലും സാല്‍മൊണല്ല ബാക്ടീരിയ ഉണ്ട്. സമയം വൈകുന്തോറും ഇവ പെരുകുന്നു എന്നതിനാലാണ് അപകടസാധ്യതയും വര്‍ധിക്കുന്നത്. 

Content Highlights:salmonella bacteria , Bacteria in boiled eggs, food poison from eggs