ഴക്കാലത്ത് കാട്ടിലും തൊടിയിലുമൊക്കെയായി യഥേഷ്ടം വളർന്നു നിൽക്കുന്ന  ചെടിയാണ് മലതക്കാളിക്കീര. ഞൊട്ടയ്ക്ക, മൊട്ടാംബ്ലി, ഗോള്‍ഡന്‍ ബറി എന്നൊക്കെ നിരവധി പേരുകളിലും മലതക്കാളിക്കീര അറിയപ്പെടുന്നുണ്ട്.

വെറും പുല്‍ച്ചെടിയായി മാത്രം കാണുന്ന ഈ ചെടി അത്ര നിസ്സാരക്കാരനല്ല. ഗോള്‍ഡന്‍ ബറി എന്ന പേരു പോലെ തന്നെ ഗുണങ്ങളും ഏറെയാണ്. മാതളനാരങ്ങ, ആപ്പിള്‍ തുടങ്ങിയ ഫലങ്ങളേക്കാള്‍ ഗുണം നല്‍കുന്ന ഫലമാണ് ഗോള്‍ഡന്‍ ബറി. 

1. നേത്ര സംരക്ഷണം: വൈറ്റമിന്‍ സിയും എയും ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് ഗോള്‍ഡന്‍ ബറി. നേത്രസംരക്ഷണത്തില്‍ ഗോള്‍ഡന്‍ ബറിക്കുള്ള പങ്ക് വലുതാണ്. ഗോള്‍ഡന്‍ ബറിയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നത് കൊണ്ട് കാഴ്ചശക്തി വര്‍ധിപ്പിക്കും. തിമിരം, വാര്‍ധക്യസഹജമായ കാഴചാ പ്രശനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കും. 

2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും: പോളിഫിനോള്‍, കാറോടിനോയിഡ് എന്നീ ജൈവസംയുക്തകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കും. ഈ രാസവസ്തുക്കള്‍ പെക്ടിന്‍ ഫൈബറില്‍ ലയിക്കുന്നതോടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. 

3. എല്ലുകളുടെ ആരോഗ്യം: കാത്സ്യവും ഫോസ്ഫറസും ഉള്ളതിനാല്‍ എല്ലുകളെ ബലപ്പെടുത്തുന്നു. അത് സന്ധിവാതത്തിൽ നിന്നും   ചര്‍മവീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

4. പ്രമേഹം നിയന്ത്രിക്കുന്നു: പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യുന്ന ഫലശര്‍ക്കര പോലുള്ള ഫൈബറുകള്‍ ഗോള്‍ഡന്‍ ബറിയില്‍ ധാരാളം അടങ്ങിട്ടുണ്ട്. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും.

 5. അമിതഭാരം കുറയ്ക്കും: കൊഴുപ്പും കലോറിയും കുറവായതു കൊണ്ട് തന്നെ ഗോള്‍ഡജന്‍ ബറി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ലഘുഭക്ഷണമായും കഴിക്കാവുന്നതാണ്.

അതേസമയം, ദക്ഷിണാഫ്രിക്ക, അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമായി കാണപ്പെടുന്ന ഈ ചെടിയുടെ പഴമല്ലാതെയുള്ള ഭാഗങ്ങള്‍ വിഷാംശമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കായിക താരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായിട്ടും ഇത് ഉപയോഗിക്കുന്നു. കര്‍ക്കടക കഞ്ഞിയിലും ഉപയോഗിക്കുന്നു.

Content Highlight: Marvelous Health Benefits of Cape Gooseberries (Rasbharies)