ത്രയൊക്കെ പാടുപെട്ടാലും വര്‍ക്കൗട്ട് ചെയ്താലും വണ്ണം കുറയാത്തത് പലരുടേയും തീരാതലവേദനയാണ്. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം ഭക്ഷണത്തിലും ജീവിതരീതികളിലും അല്‍പം കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ വണ്ണം കുറയ്ക്കല്‍ ലക്ഷ്യം കാണുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ശീലമാക്കാന്‍ പറ്റിയ ഒന്നാണ് ജീരക വെള്ളം. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തില്‍ അനാവശ്യ കൊഴുപ്പടിയുന്നത് ഒഴിവാക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ജീരകവെള്ളത്തിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്

കുറഞ്ഞ കലോറി മാത്രമേ ജീരകവെള്ളത്തില്‍ അടങ്ങിയിട്ടുള്ളൂ. ദാഹമകറ്റാന്‍ ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോള്‍ അളവില്‍ കവിഞ്ഞ കലോറി നമ്മുടെ ശരീരത്തിലെത്തും.എന്നാല്‍ ദഹമകറ്റാന്‍ പതിവാക്കുന്നത് ജീരകവെള്ളമാണെങ്കില്‍ ഈ അനാവശ്യ കലോറി ഒഴിവാക്കാം. ഒരു സ്പൂണ്‍ ജീരകത്തില്‍ 7 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. 

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം- ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ജീരകവെള്ളം. ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. ധാരാളം വിറ്റമിന്‍ എ, സി, കോപ്പര്‍ എന്നിവയും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. 

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാം. ശരീരത്തിലെ ഷുഗര്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി ഗട്ട് ബാക്ടീരിയയെ നിലനിര്‍ത്താന്‍ ജീരകത്തിന് സാധിക്കും. 

Content Highlights: Jeera Water Weight Loss drink