ഹാരാവശ്യത്തോടൊപ്പംതന്നെ അരി വിവിധതരത്തില്‍ ഔഷധാവശ്യങ്ങള്‍ക്കായും ഉപയോഗിച്ചുവരുന്നു. കഞ്ഞി, കഞ്ഞിവെള്ളം, ചോറ്, അരിക്കാടിവെള്ളം തുടങ്ങിയവ എല്ലാം ആയുര്‍വേദ ത്തില്‍ ഔഷധങ്ങളാണ്. തവിട് കളയാത്ത അരിക്കാണ് ഔഷധഗുണം കൂടുതല്‍.

ശരീരബലത്തിന്

അരിയും എള്ളും സമം ചേര്‍ത്ത് വറുത്തെ ടുക്കുക. ശേഷം ശര്‍ക്കരകൂട്ടി, നല്ലതുപോലെ പൊടിച്ച് ഉണ്ടയാക്കിവെക്കുക. ഇത് ദിവസവും കഴിക്കുന്നത് ശരീരബലം വര്‍ധിപ്പിക്കും. ധാതുപുഷ്ടി ഉണ്ടാകും.

അതിസാരം ശമിപ്പിക്കാന്‍

25 ഗ്രാം അരി എടുത്ത് ഒരു പാത്രത്തിലിട്ട് ഒന്നര ലിറ്റര്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് 300 മില്ലി ലിറ്റര്‍ ആക്കി വറ്റിക്കുക. ചൂടോടെതന്നെ വെള്ളം അരിച്ചെടുക്കുക. അതില്‍ ഉപ്പുചേര്‍ത്ത് പലപ്രാവശ്യമായി ദിവസവും കുടിക്കുക. അതിസാരചികിത്സയില്‍ ഫലപ്രദമാണ്. അതിസാരം മൂലമുള്ള ക്ഷീണം മാറുന്നതിനും ഇതുപയോഗിക്കാം.

ആര്‍ത്തവവേദന മാറുന്നതിന്

അരി വറുത്ത് പൊടിച്ചതും കുടംപുളിയും ചേര്‍ത്തരച്ച് നെല്ലിക്കാവലുപ്പം ദിവസവും കഴിക്കുക.

മുലപ്പാല്‍ വര്‍ധിക്കാന്‍

നവരയരികൊണ്ടുണ്ടാക്കിയ ചൂടുള്ള ചോറില്‍ കുറച്ച് മുരിങ്ങയിലകള്‍ ചേര്‍ത്ത് ഇളക്കിയശേഷം പശുവിന്‍നെയ്യും ചേര്‍ത്ത് ദിവസവും കഴിക്കുക.

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്

  • നവരയരി നല്ലതുപോലെ പൊടിച്ച്, പശുവിന്‍പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക. മുഖസൗന്ദര്യത്തിന് ഉത്തമം.
  • നവരപ്പൊടി തേങ്ങാപ്പാലില്‍ കുറുക്കി തണുത്തശേഷം മഞ്ഞള്‍പ്പൊടിയും നാടന്‍ റോസാപ്പൂവിന്റെ ഇതളുകളും തേനും ചേര്‍ത്ത് നല്ലതുപോലെ അരച്ച് മുഖത്ത് തടവിയശേഷം പായ്ക്കായി ഇടുക. മുഖസൗന്ദര്യത്തിനും മുഖത്തെ
  • പാടുകള്‍ മാറുന്നതിനും നല്ലതാണിത്.
  • അരിച്ചെടുത്ത അരിപ്പൊടിയും തൈരും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച് മുഖത്ത് തടവുക. ഉണങ്ങിയശേഷം കഴുകിക്കളയുക. മുഖം മിനുസമാകുന്നതിനും മുഖത്ത് ചുളിവുകള്‍ വരാതിരിക്കുന്നതിനും ഇതുചെയ്യുന്നത് ഫലപ്രദമാണ്.
  • അരിയും പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. അരി പാകമായി കുഴമ്പുരൂപത്തിലാകുമ്പോള്‍ ഇറക്കിവെക്കുക. ചൂടാറിയശേഷം ഇത് ചെറിയ കിഴികളാക്കി മുഖത്ത് പതുക്കെ വെക്കുക. മുഖം സുന്ദരമാകുന്നതിന് സഹായിക്കും.
  • നവരയരിയുടെ നാലിരട്ടി പാലും, പാലിന്റെ ഇരട്ടി വെള്ളവും നവരയരിയുടെ നാലിലൊരുഭാഗം പഞ്ചസാരയും ചേര്‍ത്ത് ഒരു പാത്രത്തിലാക്കി തിളപ്പിക്കുക. അരി വെന്ത് കുഴമ്പുപരുവത്തിലാകുമ്പോള്‍ ഇറക്കുക. ചെറുചൂടില്‍, അതായത് തണുക്കുന്നതിനുമുന്‍പ് രണ്ട് ടീസ്പൂണ്‍ നെയ്യ് അതില്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും ഈ കുഴമ്പ് ദേഹത്തും മുഖത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങിയശേഷം കഴുകിക്കളയുക. ശരീരസൗന്ദര്യം കൂടുന്നതിനും ചര്‍മത്തിന്റെ ഭംഗിക്കും തിളക്കത്തിനും ശരീരബലമുണ്ടാകുന്നതിനും ഫലപ്രദമാണ്.

കഞ്ഞിവെള്ളം ഔഷധമാണ്

അരി വേവിച്ച ശേഷം ഊറ്റിയെടുക്കുന്ന കഞ്ഞിവെള്ളത്തിനും ഔഷധഗുണമുണ്ട്. കഞ്ഞിവെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കും. ക്ഷീണമകറ്റും. ധാതുപുഷ്ടിയുണ്ടാക്കും. കഞ്ഞിവെള്ളത്തില്‍ ഉപ്പ്, ചെറുനാരങ്ങാനീര്, കറിവേപ്പില ചതച്ചത് എന്നിവ ചേര്‍ത്ത് ദാഹശമനിയായും ഉപയോഗിക്കാം.

പഴങ്കഞ്ഞിവെള്ളത്തില്‍ പച്ചനെല്ലിക്ക നല്ലതുപോലെ അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ഉലുവ താളിയാക്കി തേച്ച് കഴുകിക്കളയുക. ഇപ്രകാരം ചെയ്യുന്നത് ഇടതൂര്‍ന്ന തലമുടി ഉണ്ടാകുന്നതിന് സഹായിക്കും.

അരിക്കാടിവെള്ളം

  • അരിക്കാടിവെള്ളത്തില്‍ കടുക്കത്തോട് വേവിച്ച് അരച്ച് പുരട്ടുന്നത് സന്ധികളിലെ നീര്‍ക്കെട്ട് മാറ്റാനുള്ള ചികിത്സയാണ്. 
  • ജാതിക്ക അരിക്കാടിവെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടുന്നത് തലവേദന മാറുന്നതിനുള്ള ലേപനമായി ഉപയോഗിക്കാം.

വേനല്‍ക്കാലദാഹമകറ്റാനുള്ള പാനീയമായും അരിക്കാടിവെള്ളം ഉപയോഗിക്കാം. അരി രണ്ടാം തവണ കഴുകിയെടുക്കുമ്പോള്‍ നല്ലതുപോലെ
കഴുകുക. ആ വെള്ളം അരിച്ചെടുത്ത് അതില്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചിട്ട് നന്നായി ഇളക്കി വീണ്ടും അരിച്ചെടുക്കുക. അതില്‍ ഉപ്പുചേര്‍ത്ത് കുടിക്കാം.

(തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ആണ് ലേഖകന്‍)

Content Highlights: Rice rice soup food as medicine, Health, Food

ആരോഗ്യമാസിക വാങ്ങാം