ന്റിബയോട്ടിക്കുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിക്കാത്തവര്‍ കുറവായിരിക്കും. പലതരം രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാര്‍ സാധാരണയായി നിര്‍ദ്ദേശിക്കാറുണ്ട്, പ്രത്യേകിച്ചും ബാക്ടീരിയകള്‍ വഴിയുള്ള രോഗങ്ങള്‍ക്ക്. ആന്റിബയോട്ടിക്കുകള്‍ ശക്തികൂടിയ മരുന്നുകളായതിനാല്‍ ഭക്ഷണം പോഷകസമൃദ്ധമാകണം. ഒപ്പം എളുപ്പം ദഹിക്കുന്നതും വേഗത്തില്‍ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നതുമായ ഭക്ഷണങ്ങള്‍ ശീലമാക്കാം. ഇതിനെല്ലാമൊപ്പം ആമാശയ വ്യവസ്ഥയെ സംരംക്ഷിക്കുകയും വേണം. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോളുണ്ടാവാന്‍ സാധ്യതയുള്ള ആമാശയത്തിലെ അസഡിക് പ്രശ്‌നങ്ങള്‍, മറ്റ് ഉദരപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് തടയിടാന്‍ ഭക്ഷണത്തില്‍ ശ്രദ്ധവയ്ക്കാം.

മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കാനും പോഷകങ്ങള്‍ ലഭിക്കാനും ഈ അഞ്ച് വഴികള്‍ നോക്കാം

1. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം

ആന്റിബയോട്ടിക്കുകള്‍ വളരെ കാലം ഉപയോഗിക്കുന്നവരില്‍ കാണുന്ന സാധാരണമായ യീസ്റ്റ് ഇന്‍ഫക്ഷനാണ് കാന്‍ഡിഡ. പഞ്ചസാര ചേര്‍ന്ന ഭക്ഷണസാധനങ്ങള്‍ യീസ്റ്റിന് വളരാന്‍ കൂടുതല്‍ സഹാചര്യമൊരുക്കും. അവയുടെ ഉപയോഗം കുറയ്ക്കുകയാണ് ഇതിനെ തടയാനുള്ള ഒരു മാര്‍ഗം. 

2. കൊളാജന്‍ പ്രോട്ടീന്‍

കുടലിലെ ചര്‍മപാളിയെ പരിക്കുകളൊന്നും കൂടാതെ സംരക്ഷിക്കുന്നതില്‍ കൊളാജന്‍ പ്രോട്ടീനിന് വലിയ പങ്കുണ്ട്. അതിനാല്‍ കൊളാജന്‍ പ്രോട്ടീന്‍ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ശീലമാക്കാം.

3. നാരുകള്‍

ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കാനും ശരിയായ ദഹനത്തിനും വാഴപ്പഴം കഴിച്ചോളൂ. ഒപ്പം വറുക്കാത്ത കശുവണ്ടി, പാകം ചെയ്ത ഉരുളക്കിഴങ്ങ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

4. പച്ചക്കറികള്‍

കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ പച്ചക്കറികള്‍ ധാരാളം കഴിക്കണം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളിലേറെയും പച്ചക്കറികളും പഴങ്ങളും വഴിയാണ് ലഭിക്കുക.

5. പ്രൊബയോട്ടിക്

ആന്റിബയോട്ടിക്കുകള്‍ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രോബയോടിക്കുകളും കഴിക്കാം. ഇതും ആമാശയ വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ ഉത്തേജിപ്പിക്കും.

Content Highlights:  how to ensure your gut health stays in shape after a course of antibiotics