ജീവിതത്തില്‍ ഒരിക്കലെങ്കിലും മാനസികസമ്മര്‍ദ്ദം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. ശാന്തമല്ലാത്ത മനസ്സ്‌ നിത്യജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. തനിക്കു മാത്രമല്ല അത് ചുറ്റുമുള്ളവരിലും പ്രശ്‌നമുണ്ടാക്കും. സംഘര്‍ഷഭരിതമായ മനസ്സ്‌ ശാന്തമാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.  

  • എപ്പോഴും സമ്മര്‍ദ്ദത്തെക്കുറിച്ച് ചിന്തിക്കാതെ എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് ആലോചിച്ച് വിശകലനം ചെയ്യുക. 
  • സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളെ കണ്ടെത്തി ഒഴിവാക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നത് ഒരു നല്ല മാര്‍ഗമാണ്. 
  • എപ്പോഴും കാര്യങ്ങള്‍ വിചാരിക്കും പോലെ സംഭവിക്കണമെന്നില്ല. അതുകൊണ്ട് തന്നെ കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നതാണ് നല്ലത്. 
  • ആരോഗ്യകരമായ ദിനചര്യയും ജീവിതരീതിയും മനസ്സ്‌ ശാന്തമാക്കാന്‍ സഹായിക്കും. ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാക്കി എടുക്കുന്നത് വളരെ നല്ലതാണ്. 
  • മാനസികസമ്മര്‍ദ്ദം ഉണ്ടായെന്നു കരുതി ലഹരി വസ്തുക്കളെ ആശ്രയിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലാക്കും. 
  • സമ്മര്‍ദ്ദം വര്‍ധിക്കുന്നു എന്ന് തോന്നുമ്പോള്‍ ചിന്തകളെ വഴിതിരിച്ചു വിടാം. ഇതിനായി ഏകാഗ്രത ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. 
  • ഏറ്റവും പ്രിയപ്പെട്ട ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും സമ്മര്‍ദ്ദം കുറയ്ക്കും. 
  • മാത്രമല്ല പൂന്തോട്ട പരിപാലനം, ഓമനമൃഗങ്ങളെ വളര്‍ത്തലെല്ലാം മനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 
  • സാധിക്കുമെങ്കില്‍ പതിവായി യോഗയും ധ്യാനവും ശീലിക്കുക.

Content Highlights: how to control mental pressure