തീന്‍മേശയില് അമ്മമാരുണ്ടാക്കിയ ഭക്ഷണം കണ്ടാല്‍ വായില്‍ കപ്പലോടാത്തവരുണ്ടാകില്ല.    അമ്മമാരുടെ ഈ കൈപ്പുണ്യത്തിന് ശാസ്ത്രീയ അടിസ്ഥാനുമുണ്ടെന്ന്് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെബേര്‍ഡ്‌സ് ഐ എന്ന ശാസ്ത്രസ്ഥാപനത്തിലെ ഗവേഷകര്‍.   ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചിക്കൂട്ടുകള്‍ക്കൊപ്പം സ്‌നേഹം, കരുതല്‍ എന്നിവ കൂടി ചേര്‍ന്നാല്‍ രുചി പലമടങ്ങായി വര്‍ധിക്കുമെന്ന്പഠനത്തിന് നേതൃത്വം നല്കിയ ഫുഡ് സൈക്കോളജിസ്റ്റ് ക്രിസ്റ്റി ഫെര്ഗൂസന്റെയും സഹപ്രവര്‍ത്തകരുടെയും കണ്ടെത്തല്‍. 

ഒരുസംഘം ആളുകളെ രണ്ട് വിഭാഗങ്ങളായി  തിരിച്ച് ക്രിസ്മസ് ഭക്ഷണം നല്‍കിയായിരുന്നു  ഫെര്‍ഗൂസന്റെയും സഹപ്രവര്‍ത്തകരുടെയും പഠനം. ആദ്യസംഘത്തിനായി അലങ്കരിച്ച മുറിയില്‍ വിദഗ്ധരായ പാചകക്കാര്‍ വീട്ടില്‍ ഉണ്ടാക്കിയ രുചിക്കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കിയ ഭക്ഷണം നല്‍കി.   

രണ്ടാമത്തെ സംഘത്തിന് അധികം അലങ്കരിക്കാത്ത മുറിയില്‍ സാധാരണ പാചകക്കാര്‍ തയ്യാറാക്കിയ ഭക്ഷണവും നല്‍കി. തുടര്‍ന്ന് ഇവരില്‍ നിന്ന് കഴിച്ചഭക്ഷണത്തിന്റെ രുചി സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനസംഘം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.