മിത രക്തസമ്മര്‍ദം  ഇന്ന് ഒരു വലിയ ആരോഗ്യപ്രശ്‌നമാണ്. ഹൃദയാഘാതം, വൃക്കകളുടെ  തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയവയുടെ പ്രധാന കാരണവും രക്തസമ്മര്‍ദം കൂടുന്നത് തന്നെയാണ്.  രക്തസമ്മര്‍ദം ഒഴിവാക്കാൻ  ഭക്ഷണക്രമത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതി. ഉപ്പ് നിയന്ത്രിക്കുക എന്നത് തന്നെ.

നമ്മുടെ ഭക്ഷണരീതിയില്‍ ഉപ്പ് പൊതുവേ കുറച്ച് കൂടുതലായി തന്നെ ഉപയോഗിക്കാറുണ്ട്. ഉപ്പിട്ട കഞ്ഞിയും കഞ്ഞിവെള്ളവും മുതൽ അച്ചാറുകളും ഉപ്പുമാങ്ങാ വിഭവങ്ങളുമെല്ലാം നാം ശ്രദ്ധിക്കാതെ തന്നെ രക്തസമ്മര്‍ദത്തിനു വഴിതെളിച്ചേക്കാം.

ആരോഗ്യം നിലനിര്‍ത്താൻ ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി കുറക്കണം. രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിലിട്ട വിഭവങ്ങള്‍  ഒഴിവാക്കുക തന്നെ വേണം. 

സസ്യഭക്ഷണം  കഴിക്കുന്നവര്‍ക്ക്  അമിത രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയവും, അയല, മത്തി, ചൂര, കിളിമീന്‍,  എന്നീ മത്സ്യ ഇനങ്ങളും നാടന്‍ ഭക്ഷണ ശീലങ്ങളുമെല്ലാം രക്തസമ്മര്‍ദത്തെ കുറയ്ക്കുവാന്‍ സഹായിക്കും. രക്തസമ്മര്‍ദത്തെ പേടിക്കുന്നവര്‍ ഇവ ഒരു ശീലമാക്കാം. 

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്