ല്പം കൊഴുപ്പൊക്കെ ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും കൊളസ്‌ട്രോള്‍ ഭയന്ന് കൊഴുപ്പ് നിറഞ്ഞ ആഹാരങ്ങള്‍ ഒഴിവാക്കുകയാണ് നമ്മുടെ പതിവ്. ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് വെണ്ണപ്പഴം ( ബട്ടര്‍ഫ്രൂട്ട് ).

വെണ്ണപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്റെ പഠനം. 

പ്രായപൂര്‍ത്തിയായ അമിത ഭാരമുള്ള ആരോഗ്യവാന്മാരായ 40 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. വെണ്ണപ്പഴം കഴിച്ചവരില്‍ മോശം കൊളസ്‌ട്രോളിന്റെ അളവ് 13 പോയിന്റ് കുറയ്ക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. 

വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെണ്ണപ്പഴത്തില്‍ കൂടുതലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എങ്കിലും ഒരു ഇടത്തരം വലിപ്പമുള്ള വെണ്ണപ്പഴത്തില്‍ 320 കലോറിയും 30 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസേന വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാവില്ല. വെണ്ണപ്പഴവും ആഹാരത്തിന്റെ ഭാഗമാക്കാമെങ്കിലും പോഷക സമൃദ്ധമായ മറ്റ് ആഹാരങ്ങളും കഴിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഡയറ്റീഷ്യന്‍ ടീന റുഗ്ഗീരോ പറയുന്നത്.